ശബരിമലയിലേക്ക് കൂടുതല്‍ യുവതികള്‍ എത്തുന്നു; പമ്പയില്‍ പ്രതിഷേധം
തൃശൂര്‍:(www.kvartha.com 23/12/2018) സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ച് ശബരിമലയിലേക്ക് കൂടുതല്‍ യുവതികള്‍ എത്തുന്നു. പമ്പയില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ യുവതികള്‍ എത്തുന്നത് പോലീസിന് തലവേദനയായിരിക്കുകയാണ്. പ്രതിഷേധം കണക്കിലെടുത്ത് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള പതിനാല് പേരടങ്ങുന്ന സംഘമാണ് ശബരിമലയിലേക്ക് എത്തുന്നത്. ഇവര്‍ സഞ്ചരിക്കുന്ന ട്രെയിന്‍ പത്തരയോടെ തൃശൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ എത്തും. ഇവരെ തൃശൂരില്‍ തന്നെ തടയുമെന്നാണ് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. തൃശൂരിലെ പ്രതിഷേധങ്ങള്‍ തടയാന്‍ പോലീസ് സംഘത്തെ വിന്യസിച്ച് തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിനായി എത്തുമെന്ന് മനിതി സംഘം നേരത്തേ രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ സംഘത്തിനും സംരക്ഷണം കൊടുക്കാനുള്ള നിയമപരമായ ബാധ്യത പോലീസിനുണ്ട്.
നാല്‍പ്പതിലേറെ യുവതികള്‍ വിവിധ സംഘങ്ങളായി ശബരിമല ദര്‍ശനത്തിനായി ഞായറാഴ്ച എത്തുമെന്നാണ് മനിതി സംഘം അറിയിച്ചിരിക്കുന്നത്. പമ്പയില്‍ പതിനൊന്ന് അംഗ മനിതി സംഘം പ്രവര്‍ത്തകരാണ് ശബരിമല ദര്‍ശനത്തിനായി ഞായറാഴ്ച പുലര്‍ച്ചെ എത്തിയത്. ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം കാനനപാതയിലേക്ക് കടക്കാനാകാതെ ഇവര്‍ ഇപ്പോള്‍ പമ്പയില്‍ കുത്തിയിരിക്കുകയാണ്.
വയനാട്ടില്‍ നിന്നും മനിതി സംഘത്തില്‍ ഉള്‍പ്പെട്ട അമ്മിണി എന്ന ദളിത് പ്രവര്‍ത്തകയും ശബരിമലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മനിതി സംഘത്തിലുള്‍പ്പെട്ട മലയാളികളായ മൂന്ന് യുവതികള്‍ എരുമേലി കടന്ന് നിലയ്ക്കലേക്ക് തിരിച്ചതായി സൂചനയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thrishure, Kerala, Sabarimala, Trending, Supreme Court of India, Police, Women team into Sabarimala

Powered by Info News For You

Comments
Post a Comment