പട്ടിക്കുട്ടിയെ കുളിപ്പിക്കാത്തതിന്റെ പേരില്‍ പതിനൊന്നുകാരിയെ ക്രൂരമായി മര്‍ദിച്ചു; പരാതി നല്‍കിയപ്പോള്‍ മുങ്ങിയ അധ്യാപികയെ തേടി പോലീസ്

കോട്ടയം: (www.kvartha.com 10.12.2018) പട്ടിക്കുട്ടിയെ കുളിപ്പിക്കാത്തതിന്റെ പേരില്‍ പതിനൊന്നുകാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കോട്ടയത്തെ നൃത്താധ്യാപികയ്‌ക്കെതിരെ പോലീസ് കേസെടുത്തു. അധ്യാപികയുടെ വീട്ടില്‍ അടുക്കളജോലിയും ഒപ്പം പഠനവും നടത്തിവന്ന പെണ്‍കുട്ടിക്കാണ് ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതിപ്പെട്ടതോടെ നൃത്താധ്യാപിക തമിഴ്‌നാട്ടിലേക്ക് മുങ്ങി.

നൃത്താധ്യാപിക ശാന്താ മോനോനെതിരെയാണ് (48) കുമളി പോലീസ് കേസ് എടുത്തിട്ടുള്ളത്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. അഞ്ച് വയസു മുതല്‍ സ്ഥാപനത്തില്‍ നൃത്തം അഭ്യസിച്ചു വരികയായിരുന്നു കുട്ടി. തന്നെകൊണ്ട് കഠിനമായ ജോലികള്‍ അധ്യാപിക ചെയ്യിച്ചിരുന്നുവെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി കുട്ടി നൃത്താധ്യാപികയുടെ വീട്ടില്‍ താമസിച്ചു പഠിക്കുകയായിരുന്നു.

Police charge case against dance teacher in Kottayam, Kottayam, News, Local-News, Police, Case, Crime, Criminal Case, Kerala

വീട്ടിലെ പട്ടിക്കുട്ടിയെ കുളിപ്പിച്ചില്ലെന്ന് പറഞ്ഞാണ് ഇവര്‍ കുട്ടിയെ ആദ്യം തല്ലിയത്. പിന്നീട് കുട്ടിയുടെ പിതാവ് നല്കിയ 500ന്റെ നോട്ട് മോഷ്ടിച്ചതാണോയെന്ന് ചോദിച്ചും ചൂരല്‍ കൊണ്ട് അടിച്ചു.

പിറ്റേദിവസം സ്‌കൂളില്‍ എത്തിയപ്പോള്‍ സഹോദരന്‍ കവിളില്‍ കരിവാളിച്ച പാട് കണ്ട് ചോദിച്ചപ്പോഴാണ് മര്‍ദനവിവരം പുറത്തായത്. ഇതോടെ കുട്ടിയുടെ അമ്മൂമ്മയും അപ്പൂപ്പനും അധ്യാപികയുടെ വീട്ടില്‍ എത്തി ബഹളം വച്ചു. എന്നാല്‍ കുട്ടിയെ മുറിക്കുള്ളില്‍ നിന്ന് പുറത്തിറക്കാന്‍ ഇവര്‍ തയാറായില്ല. പോലീസില്‍ വിവരം അറിയിക്കുമെന്ന് പറഞ്ഞപ്പോഴാണ് വാതില്‍ തുറന്നത്. കുട്ടിയുടെ ശരീരത്തിലെ ചൂരല്‍പ്പാടുകള്‍ കണ്ട് മുത്തശ്ശി അലമുറയിട്ടു. ഇതോടെ അയല്‍വാസികളും ഓടിയെത്തി.

അമ്മയെ ഉപേക്ഷിച്ചുപോയ പിതാവ് സ്‌കൂള്‍ വിട്ട് വരുന്ന സമയത്ത് 500 രൂപ തന്നതാണെന്ന് കുട്ടി പറഞ്ഞെങ്കിലും ഇത് മോഷ്ടിച്ചതാണെന്ന് പറഞ്ഞാണ് അധ്യാപിക കുട്ടിയെ അടിച്ചത്. ഇക്കാര്യം ഉന്നയിച്ച് കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്നും അധ്യാപിക പ്രധാന അധ്യാപികയോട് ആവശ്യപ്പെട്ടിരുന്നു.

സംശയം തോന്നിയ പ്രധാനാധ്യാപിക കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് പ്രധാനാധ്യാപിക ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. അതേസമയം നൃത്താധ്യാപികയുടെ ഒളിത്താവളത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police charge case against dance teacher in Kottayam, Kottayam, News, Local-News, Police, Case, Crime, Criminal Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?