വനിതാ മതിലിന് ബി.ഡി.ജെ.എസിന്റെ പിന്തുണ ഇല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി



(www.evisionnews.co) സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലുമായി ബന്ധപ്പെട്ട ബി.ഡി.ജെ.എസില്‍ ഭിന്നതയില്ലെന്ന പാര്‍ട്ടി ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി. വനിത മതിലില്‍ പങ്കെടുക്കണമെന്ന തീരുമാനം ബി.ഡി.ജെ.എസ എടുത്തിട്ടില്ല. വനിതാ മതിലിന് പിന്തുണ ഇല്ല. പാര്‍ട്ടിയില്‍ നിന്ന പരിപാടിയില്‍ പങ്കെടുക്കുന്നവരെ വിലക്കില്ല. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാത്തത വ്യകതിപരമായ കാരണങ്ങള്‍ കൊണ്ടാണെന്നും തുഷാര്‍ വ്യകതമാക്കി.

വനിത മതില്‍ വര്‍ഗീയ മതിലാണെന്ന കരുതുന്നില്ല. സര്‍ക്കാര്‍ നടത്തുന്ന പരിപാടിയാണത്. ശബരിമല വിശ്വാസത്തിന് എതിരാണ പരിപാടിയെന്ന കരുതുന്നില്ലെന്നും തുഷാര്‍ വ്യകതമാക്കി. അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയെ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്‍ഡിഎയില്‍ ഉറച്ച് നില്‍ക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു ലോക് സഭാ തെരഞ്ഞെടുപ്പില്‍ എട്ടു സീറ്റുകള്‍ ആവശ്യപ്പെടും. തൃശൂരും പത്തനംതിട്ടയും ഉള്‍പ്പെടുന്ന പട്ടിക ബിജെപി കേന്ദ്ര നേതൃത്വത്തിന് നല്‍കി. നേരത്തെ വനിതാ മതിലില്‍ പങ്കെടുക്കുമെന്ന ബി.ഡി.ജെ.എസ നിലപാടെടുത്തിരുന്നു. ഇത എന്‍.ഡി.എയില്‍ പുതിയ പ്രതിസന്ധിക്ക തുടക്കം കുറിച്ചിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?