യു ഡി എഫ് അംഗങ്ങളുടെ സത്യാഗ്രഹത്തെച്ചൊല്ലിയും ആര്‍ എസ് എസ് ബന്ധത്തെ ചൊല്ലിയും നിയമസഭയില്‍ ഭരണ പ്രതിപക്ഷ വാക്ക് പോര്; നാലാം ദിവസവും സഭ സ്തംഭിച്ചു
തിരുവനന്തപുരം: (www.kvartha.com 03.12.2018) ശബരിമല വിഷയത്തില്‍ യു.ഡി.എഫ് നിയമസഭക്ക് മുന്നില്‍ നടത്തുന്ന സത്യാഗ്രഹത്തെച്ചൊല്ലി നിയമസഭയില്‍ ഭരണ പ്രതിപക്ഷ വാക്ക് പോര്. യു.ഡി.എഫിന്റെ മൂന്ന് എം.എല്‍.എമാര്‍ നിയമസഭാ കവാടത്തിന് മുന്നില്‍ സത്യാഗ്രഹം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെത്തിത്തല പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
വൈകിവന്ന വിവേകമാണെങ്കിലും ബി.ജെ.പിയെ സഹായിക്കുന്ന കാര്യമാണ് യു.ഡി.എഫ് ഇപ്പോള്‍ നടത്തുന്ന സത്യാഗ്രഹ സമരമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും രണ്ട് തവണ വീതം സംസാരിച്ചു. പിന്നാലെ പ്രതിപക്ഷ നേതാവിന് മറുപടി പറയാന്‍ സമയം നല്‍കിയില്ലെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി. ഇതിനെ പ്രതിരോധിക്കാന്‍ ഭരണപക്ഷ എം.എല്‍.എമാരും കൂടി രംഗത്തെത്തിയതോടെ നിയമസഭയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ബഹളത്തെ തുടര്‍ന്ന് പിന്നാലെ സഭ പിരിഞ്ഞു.
ശബരിമലയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിയമസഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്നും സഭാ നടപടികളുമായി സഹകരിക്കുമെന്നും പ്രഖ്യാപിച്ച് കൊണ്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ പ്രസംഗം തുടങ്ങിയത്. സമരം പുറത്ത് കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നിയമസഭാ കവാടത്തിന് മുന്നില്‍ എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, ഡോ.എസ്.ജയരാജന്‍ എന്നിവര്‍ സത്യാഗ്രഹം ഇരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ഇതിന് മറുപടിയുമായി എഴുന്നേറ്റ മുഖ്യമന്ത്രി പരിഹാസ രൂപേണയാണ് പ്രതികരിച്ചത്. ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കുന്നതിനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ ശബരിമലയില്‍ യുവതികളെ തടഞ്ഞ സി.പി.സുഗതനെ വനിതാ മതിലിന്റെ കണ്‍വീനറാക്കിയ മുഖ്യമന്ത്രിയാണ് ആര്‍.എസ്.എസുമായി ബന്ധം പുലര്‍ത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടല്ല യു.ഡി.എഫ് സമരം പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷം ബി.ജെ.പിയുമായി ഒത്തുകളിക്കുന്നുവെന്നും എല്ലാകാലത്തും എല്ലാവരെയും പറ്റിക്കാനാവില്ലെന്നും മുഖ്യമന്ത്രിയും മറുപടി പറഞ്ഞതോടെ സ്പീക്കര്‍ ഇടപെടുകയും രണ്ട് പേരോടും ഇരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി. അവര്‍ ബാനര്‍ കൊണ്ട് സ്പീക്കറുടെ മുഖം മറച്ചു.
അപ്പോഴേക്കും ഭരണപക്ഷത്തു നിന്ന് വി.എസ്. ജോയ്. എല്‍ദോ പി.എബ്രഹാം, എ.എന്‍. ഷംസീര്‍ എന്നിവര്‍ നടുത്തളത്തിലേക്ക് കുതിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. ഇവരെ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെടെ ഭരണപക്ഷത്തെ മുതിര്‍ന്ന അംഗങ്ങള്‍ പിന്തിരിപ്പിച്ചു. പ്രതിപക്ഷം അപ്പോള്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു.
ഇതിനെ പ്രതിരോധിക്കാന്‍ ഭരണപക്ഷവും രംഗത്തെത്തി. ഇതോടെ സഭ സംഘര്‍ഷത്തിലേക്ക് നീങ്ങി. അംഗങ്ങള്‍ ഇരിപ്പിടങ്ങളിലേക്ക് മടങ്ങണമെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചെങ്കിലും ആരും പിന്മാറാകാന്‍ തയ്യാറായില്ല. ഇതോടെ ചോദ്യോത്തര വേളയും ശൂന്യവേളയും നിറുത്തി നിയമനിര്‍മാണ നടപടി തുടങ്ങി. ഇ.പി.ജയരാജനും മേഴ്‌സിക്കുട്ടിയമ്മയും ബില്ലുകള്‍ അവതരിപ്പിച്ച ഉടന്‍ സഭ പിരിഞ്ഞു. ഇത് തുടര്‍ച്ചയായ നാലാം ദിവസമാണ് ശബരിമല വിഷയത്തിലെ പ്രതിപക്ഷ ബഹളം കാരണം സഭ പിരിയുന്നത്. സഭ തുടങ്ങി 21 മിനിറ്റിലാണ് തിങ്കളാഴ്ച പിരിഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sabarimala issue: Assembly disrupted for fourth day, Thiruvananthapuram, News, Politics, UDF, LDF, RSS, Sabarimala Temple, Controversy, Ramesh Chennithala, Pinarayi vijayan, Kerala.

Powered by Info News For You

Comments
Post a Comment