ദുബൈയിലേക്കുള്ള യാത്രയ്ക്കിടെ വിമാനം തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയ കേസില്‍ എമിറാത്തി പൈലറ്റ് അപ്പീല്‍ കോടതിയില്‍

ദുബൈ: (www.kvartha.com 11.12.2018) മാന്‍ഡ്രിഡില്‍ നിന്നും ദുബൈയിലേക്കുള്ള യാത്രയ്ക്കിടെ വിമാനം തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയ കേസില്‍ ഓഫ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എമിറാത്തി പൈലറ്റ് അപ്പീല്‍ കോടതിയെ സമീപിച്ചു. ദുബൈ പ്രാഥമിക കോടതി വിധിച്ച ഒരു വര്‍ഷം തടവു ശിക്ഷ ചോദ്യം ചെയ്താണ് ഇയാള്‍ അപ്പീല്‍ കോടതിയെ സമീപിച്ചത്. തനിക്കെതിരെ ഉന്നയിച്ച എല്ലാ കുറ്റവും ഇയാള്‍ അപ്പീല്‍ കോടതിയില്‍ നിഷേധിച്ചു.

അതേസമയം സംഭവ സമയത്ത് തന്റെ കക്ഷി മദ്യം കഴിച്ചിരുന്നില്ലെന്ന് പൈലറ്റിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. രക്ത പരിശോധന റിപ്പോര്‍ട്ടില്‍ മദ്യത്തിന്റെ അംശം കാണിക്കുന്നില്ല. പ്രോസിക്യൂഷന്‍ ദൃക്‌സാക്ഷിയുടെ വാദങ്ങള്‍ പരസ്പര വിരുദ്ധമാണ്. രക്ഷിതാക്കളുടെ ഏകമകനാണ് കേസില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്ന പൈലറ്റ്. മാന്യമായ ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ മുന്‍പ് ക്രിമിനല്‍ കേസുകള്‍ ഒന്നും തന്നെ ഇല്ല. തന്റെ കക്ഷി നിരപരാധിയാണെന്നും എത്രയും വേഗം ഇയാളെ കേസില്‍ നിന്നും മോചിപ്പിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

Off-duty drunk pilot threatens to blow up UAE plane, Dubai, News, Threatened, Court, Appeal, Allegation, Gulf, World.

തന്റെ കക്ഷി ഇപ്പോള്‍ തന്നെ ശിക്ഷയുടെ പകുതി അനുഭവിച്ചു കഴിഞ്ഞുവെന്നും ഇയാളെ എത്രയും വേഗം ജയില്‍ മോചിതനാക്കണമെന്നും അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് വീണ്ടും ഈ മാസം 16ന് പരിഗണിക്കും.

നേരത്തെ ശിക്ഷ വിധിച്ച ദുബൈ പ്രാഥമിക കോടതി പൈലറ്റ് അമിതമായി മദ്യപിച്ചിരുന്നുവെന്ന് നിരീക്ഷിച്ചിരുന്നു. കേസില്‍ പ്രധാനമൊഴി നല്‍കിയ എയര്‍ഹോസ്റ്റസുമാരില്‍ ഒരാള്‍ മൊഴി മാറ്റിയിരുന്നെങ്കിലും ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ പ്രതിക്ക് സാധിച്ചില്ല. 2018 ജൂണ്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇറാഖി മിസൈല്‍ ഉപയോഗിച്ച് വിമാനം തകര്‍ക്കുമെന്നാണ് ഓഫ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൈലറ്റ് ഭീഷണിപ്പെടുത്തിയത്. തന്റെ കൈവശം സ്‌ഫോടക വസ്തുക്കള്‍ ഉണ്ടെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

വാദത്തിനിടെ ട്വിസ്റ്റ് വിമാനം തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയ ഓഫ് ഡ്യൂട്ടിയിലുള്ള പൈലറ്റിനെതിരായ കേസ് പ്രാഥമിക കോടതിയിലെത്തിയപ്പോള്‍ അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിച്ചിരുന്നു. ഒരു എയര്‍ ഹോസ്റ്റസ് നല്‍കിയ പരാതി പിന്‍വലിച്ചതാണ് ട്വിസ്റ്റിനിടയാക്കിയത്. എന്നാല്‍, കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഇതു സഹായിച്ചില്ല. റൊമാനിയന്‍ സ്വദേശിയായ എയര്‍ഹോസ്റ്റസാണ് മൊഴി മാറ്റിയിരുന്നത്. എന്നാല്‍ ഉസ്ബക്കിസ്ഥാന്‍ സ്വദേശിനിയായ എയര്‍ഹോസ്റ്റസ് മൊഴിയില്‍ ഉറച്ചുനിന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Off-duty drunk pilot threatens to blow up UAE plane, Dubai, News, Threatened, Court, Appeal, Allegation, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?