കെ ടി ജലീല്‍ നിയമലംഘനം നടത്തിയില്ല; മന്ത്രിയുടെ ഭാഗത്തുനിന്ന് ചട്ടലംഘനമോ ഭരണഘടനാ ലംഘനമോ ഉണ്ടായിട്ടില്ല, പൂര്‍ണ പിന്തുണ അറിയിച്ച് പിണറായി
കെ. മുരളീധരന്റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി പൂര്‍ണരൂപം:
തിരുവനന്തപുരം: (www.kvartha.com 04.12.2018) മന്ത്രിയുടെ ഭാഗത്തുനിന്ന് ചട്ടലംഘനമോ ഭരണഘടനാ ലംഘനമോ ഉണ്ടായിട്ടില്ല. യാതൊരു അടിയന്തരപ്രാധാന്യവുമില്ലാത്ത ഒരു വിഷയമാണ് അടിയന്തരപ്രമേയമായി ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ മന്ത്രിയുടെ ഭാഗത്തുനിന്ന് ചട്ടലംഘനമോ ഭരണഘടനാ ലംഘനമോ ഉണ്ടായിട്ടില്ല.
ന്യൂനപക്ഷ വികസന ധനകാര്യകോര്‍പ്പറേഷന്‍ ഒരു ധനകാര്യ സ്ഥാപനമാണ്. ഈ വക സ്ഥാപനത്തിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനരീതികളിലൊന്ന് ഡെപ്യൂട്ടേഷന്‍ വഴിയാണ്. ഡെപ്യൂട്ടേഷന്‍ വഴിയുള്ള നിയമനത്തിന് പ്രധാനമായും രണ്ട് മാര്‍ഗങ്ങളാണ് അവലംബിക്കാറുള്ളത്.
(1) അപേക്ഷ ക്ഷണിച്ച് ഇന്റര്‍വ്യൂ നടത്തി നിയമിക്കുക.
(2) സര്‍ക്കാര്‍ തലത്തില്‍ തന്നെ ഉചിതമെന്നു തോന്നുന്ന ആളെ നിയമിക്കുക.
ഈ സര്‍ക്കാരിന്റെ കാലത്ത് ഈ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി വാര്‍ത്താക്കുറിപ്പ് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച വിജ്ഞാപാനം കോര്‍പ്പറേഷന്റെ വെബ്‌സൈറ്റിലും ലഭ്യമായിരുന്നു. ഇതിലേക്കായി ഏഴ് അപേക്ഷകള്‍ ലഭിച്ചിരുന്നു. ഏഴ് അപേക്ഷകളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ സീനിയര്‍ മാനേജരായശ്രീ അദീബും ഉള്‍പ്പെട്ടിരുന്നു. ഇവരെ ഇന്റര്‍വ്യൂവിന് വിളിച്ചിരുന്നു.
ശ്രീ അദീബ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തിരുന്നില്ല. മൂന്നു പേര്‍ മാത്രമേ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തിരുന്നുള്ളൂ. ഇവരാരും ഡെപ്യൂട്ടേഷനില്‍ നിയമിക്കപ്പെടാന്‍ നിശ്ചിത യോഗ്യത ഇല്ലാതിരുന്നതിനാല്‍ ആരെയും നിയമിക്കാനായില്ല. സ്ഥാപനത്തില്‍ ജനറല്‍ മാനേജര്‍ തസ്തിക രണ്ട് വര്‍ഷമായി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ഈ സമയത്ത് നേരത്തെ അപേക്ഷകനായിരുന്ന, ഇന്റര്‍വ്യൂവിന് ക്ഷണിച്ചപ്പോള്‍ പങ്കെടുക്കാതിരുന്ന ശ്രീ അദീബ് ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിക്കപ്പെടാന്‍ സമ്മതമാണെന്ന് കാണിച്ച് അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത യോഗ്യതയുണ്ടെന്ന് കണ്ട് നിയമിക്കാനുള്ള നടപടി സ്വീകരിക്കുകയാണുണ്ടായത്.ഇതില്‍ ക്രമവിരുദ്ധമായോ ചട്ടവിരുദ്ധമായോ ഒന്നും ഉള്‍പ്പെടുന്നില്ല.
മുന്‍സര്‍ക്കാരിന്റെ കാലത്ത് ജനറല്‍ മാനേജര്‍ തസ്തികയിലും മാനേജിംഗ് ഡയറക്ടര്‍ തസ്തികയിലും ഈ സ്ഥാപനത്തിലെ നിയമനം നടത്തിയത് അപേക്ഷ ക്ഷണിക്കാതെ സര്‍ക്കാര്‍ നേരിട്ടാണ്. മുന്‍ മന്ത്രി മാനേജിംഗ് ഡയറക്ടര്‍ തസ്തികയിലേക്ക് അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ ഹനീഫ പെരിഞ്ചീരിയെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത് അദ്ദേഹം തന്നെ നിര്‍ദേശം നല്‍കിയിട്ടായിരുന്നു.
ശ്രീ ഹനീഫാ പെരിഞ്ചീരിയാകട്ടെ മക്കപ്പറമ്പ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരനായിരുന്നു. കോഓപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരനെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുവാനും ഷെഡ്യൂള്‍ഡ് ബാങ്കിലെ ജീവനക്കാരനെ നിയമിക്കുവാനും കെ.എസ്.എസ്.ആര്‍ 9ബി ചട്ടങ്ങള്‍ പ്രകാരമാണ് കഴിയുക.
മുന്‍കാലത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും സര്‍ക്കാര്‍ ഡെപ്യൂട്ടേഷനില്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. കോഓപ്പറേറ്റീവ് ബാങ്കുകളില്‍ നിന്ന് ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്നതും ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്നതും സമാനം തന്നെയാണ്.
മുന്‍മന്ത്രി ശ്രീ കെ.എം. മാണിയുടെ പേഴ്‌സണല്‍ സ്റ്റാഫ് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മാനേജരായിരുന്ന ശ്രീ പി.സി. ജയിംസിനെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുകയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ലഭിച്ചിരുന്ന അലവന്‍സുകള്‍ ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും 'very special case' ആയി പരിഗണിച്ച് 2011 ല്‍ അനുവദിച്ച് നല്‍കുകയും ഉണ്ടായിട്ടുണ്ട്. സംസ്ഥാന സഹകരണ ബാങ്കിലും ഷെഡ്യൂള്‍ഡ് ബാങ്ക് ജീവനക്കാരെ ഡെപ്യൂട്ടേഷനിലും, ഡെപ്യൂട്ടേഷനില്‍ നിയമിക്കാന്‍ ബാങ്ക് അനുവദിക്കാതിരുന്ന ഘട്ടങ്ങളില്‍ കരാര്‍ അടിസ്ഥാനത്തിലും മുന്‍കാലങ്ങളില്‍ നിയമിച്ചിട്ടുണ്ട്.
ഡെപ്യൂട്ടേഷന്‍ നിയമനം ഒരു വര്‍ഷത്തേക്കാണ്, അല്ലാതെ സ്ഥിരമായ നിയമനമല്ല. ഇത് ആരുടെയും അവസരം നിഷേധിക്കുന്നുമില്ല. കീഴ്‌വഴക്കങ്ങള്‍ കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ ശ്രീ അദീബിനെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുവാന്‍ പരിഗണിച്ചത്.
ഈ നിയമനം സംബന്ധിച്ച് അനാവശ്യ വിവാദങ്ങളും ആരോപണങ്ങളും ഉണ്ടായപ്പോള്‍ തന്റെ ആത്മാഭിമാനം ചോദ്യം ചെയ്ത സാഹചര്യത്തില്‍ ഈ സ്ഥാപനത്തില്‍ തുടരുവാന്‍ വ്യക്തിപരമായി പ്രയാസമുണ്ടെന്നും അതുകൊണ്ട് മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് തിരിച്ചുപോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ഇത് ഡയറക്ടര്‍ ബോര്‍ഡ് അനുവദിക്കുകയും ശ്രീ അദീബിനെ ഈ സ്ഥാപനത്തില്‍ നിന്ന് 26.11.2018ല്‍ റിലീവ് ചെയ്യുകയും മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ചേരുകയും ചെയ്തിട്ടുണ്ട്.
ശ്രീ അദീബിന്റെ നിയമനം കാരണം കോര്‍പ്പറേഷന് യാതൊരുവിധ സാമ്പത്തിക ചിലവും ഉണ്ടായിട്ടില്ല. ബഹു. മന്ത്രി ഇക്കാര്യത്തില്‍ യാതൊരുവിധ നിയമലംഘനമോ സത്യപ്രതിജ്ഞാ ലംഘനമോ നടത്തിയിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Pinarayi support K T Jaleel, Thiruvananthapuram, News, Politics, Pinarayi vijayan, Chief Minister, Minister, Application, Kerala.

Powered by Info News For You

Comments
Post a Comment