വനിതാ മതിലിന് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി
കൊച്ചി: (www.kvartha.com 14.12.2018) നവോത്ഥാനം സംരക്ഷിക്കാന്‍ എന്ന പ്രമേയത്തില്‍ നടത്തുന്ന വനിതാ മതിലിന് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. വനിതാ മതിലിനെതിരെയുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അതേസമയം വനിതാ മതിലില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച ഉത്തരവിന് നിര്‍ബന്ധിത സ്വഭാവമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജനുവരി ഒന്നിലെ വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ചോദ്യം ചെയ്യുന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
സര്‍ക്കാര്‍ പണം ചെലവഴിച്ചാണ് വനിതാ മതില്‍ സൃഷ്ടിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. സര്‍ക്കാര്‍ ജീവനക്കാരായ വനിതകള്‍ പങ്കെടുക്കണമെന്ന ഉത്തരവിന് നിര്‍ബന്ധിത സ്വഭാവമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഉത്തരവിന് നിര്‍ബന്ധിത സ്വഭാവമുണ്ടെന്ന് തോന്നുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
വനിതാ മതില്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. വിവിധ വകുപ്പുകളിലുള്ളവര്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും കോടതി വാക്കാല്‍ ചൂണ്ടിക്കാട്ടി. എങ്കിലും വനിതാ മതിലിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. താല്പര്യമില്ലാത്തവര്‍ വനിതാ മതിലില്‍ പങ്കെടുക്കേണ്ടതുണ്ടോ എന്ന് വ്യക്തമാക്കണം. പങ്കെടുത്തില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടി ഉണ്ടാകുമോ എന്ന് വിശദീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
അതേസമയം വനിതാ മതില്‍ സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നിര്‍ബന്ധിത സ്വഭാവമുള്ളതല്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു. മലയാള വേദി എന്ന സംഘടനയാണ് വനിതാമതിലിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: High Court of Kerala, Women Wall, Kochi, Kerala, High Court of Kerala, News.

Powered by Info News For You

Comments
Post a Comment