മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ ഒരേ സമയം ദീപങ്ങള്‍ തെളിഞ്ഞു; പങ്കെടുത്തത് ലക്ഷങ്ങള്‍, വീഥികളില്‍ സ്ത്രീകളുടെ വലിയ നിര

തിരുവനന്തപുരം: (www.kvartha.com 27.12.2018) ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകുന്നേരം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ അയ്യപ്പജ്യോതി തെളിച്ചു. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനെന്ന പേരില്‍ സര്‍ക്കാര്‍ വനിതാ മതില്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അയ്യപ്പജ്യോതിക്കു തീരുമാനമായത്.

ഇതിനു ബിജെപി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. വനിതാ മതിലിനെ വര്‍ഗീയ മതിലെന്നു വിശേഷിപ്പിച്ച എന്‍എസ്എസ് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുമെന്ന നിലപാടെടുത്തു. ഇതോടെ സര്‍ക്കാര്‍ നിലപാടിനു ബദലാണെന്ന രാഷ്ട്രീയമുഖം കൈവന്നു.

To counter Women's Wall, Ayyappa Jyothi volunteers line up with lamps across Kerala, Thiruvananthapuram, News, Religion, Sabarimala Temple, Women, Controversy, Trending, Politics, Kerala.

ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെ നടന്ന പരിപാടിയില്‍ പതിനായിരക്കണക്കിനു പേരാണ് പങ്കെടുത്തത്. 765 കിലോമീറ്ററില്‍ ലക്ഷക്കണക്കിനു ഭക്തര്‍ അണിനിരന്നതായി സംഘാടകര്‍ അവകാശപ്പെട്ടു.

മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ ഒരേ സമയം ദീപങ്ങള്‍ തെളിച്ചാണ് അയ്യപ്പജ്യോതി സംഘടിപ്പിച്ചത്. അവര്‍ പ്രാര്‍ത്ഥനയോടെ പരസ്പരം ദീപങ്ങള്‍ കൈമാറി ചെരാതുകളില്‍ കൊളുത്തിയപ്പോള്‍ ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്ക് അയ്യപ്പജ്യോതി സഞ്ചരിക്കുന്ന പ്രതീതിയായി. ശബരിമലയിലെ യുവതീപ്രവേശത്തിനും സര്‍ക്കാര്‍ നിലപാടിനുമെതിരെ സമരം ചെയ്യുന്ന ശബരിമല കര്‍മസമിതിയായിരുന്നു സംഘാടകര്‍. കേരളത്തില്‍ കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെയും തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കന്യാകുമാരി ത്രിവേണി സംഗമം വരെയുമായിരുന്നു അയ്യപ്പജ്യോതി.

കാസര്‍കോട്ടെ ഹൊസങ്കടി ശ്രീധര്‍മ ശാസ്താക്ഷേത്രത്തില്‍ നിന്നു തുടങ്ങി കളിയിക്കാവിളയില്‍നിന്നു തമിഴ്‌നാട്ടിലേക്കു കടക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. ദേശീയപാതയുടെയും എം.സി റോഡിന്റെയും വശങ്ങളിലായി താലങ്ങളില്‍ മണ്‍ചെരാതുകളുമേന്തി സ്ത്രീപുരുഷ ഭേദമില്ലാതെ ഭക്തര്‍ നിരന്നു.

അയ്യപ്പസ്തുതികളും ശരണമന്ത്രങ്ങളും മുഴങ്ങി നില്‍ക്കെ വൈകിട്ട് ആറുമണിക്ക് അയ്യപ്പജ്യോതി തെളിഞ്ഞു. കൈവെള്ളയില്‍ പവിത്രതയോടെ 6.10 വരെ സൂക്ഷിച്ച ജ്യോതി പിന്നീട് നിലത്തുവച്ച് കൈകൊട്ടിയും ശരണം വിളിച്ചും 6.30 വരെ ഭക്തര്‍ പ്രാര്‍ത്ഥനാനിരതരായി നിന്നു. വിവിധ ജില്ലകളിലെ 97 പ്രധാന കേന്ദ്രങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ പ്രമുഖ നേതാക്കളും സാമൂഹിക, സാഹിത്യ, കലാരംഗങ്ങളിലുള്ളവരും പങ്കെടുത്തു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിന് സമീപമാണ് പ്രധാന കേന്ദ്രമായത്. പ്രത്യേകം തയ്യാറാക്കിയ ചെറുമണ്ഡപത്തിലെ അയ്യപ്പ വിഗ്രഹത്തിനു മുന്നില്‍ ഒ. രാജഗോപാല്‍ എം.എല്‍.എ വിളക്ക് തെളിച്ച് പരിപാടിക്ക് തുടക്കമേകി. തമിഴ്‌നാട്ടിലെ 69 കേന്ദ്രങ്ങളിലും ജ്യോതി തെളിച്ചു.

മണ്ഡപത്തിന്റെ ഒരു വശത്ത് ആദിവാസി ക്ഷേമസഭാ പ്രവര്‍ത്തകരും മറുവശത്ത് യോഗക്ഷേമസഭാ പ്രവര്‍ത്തകരും അണിനിരന്നു. ആറുമണിക്ക് ചെരാതുകളിലേക്ക് ജ്യോതി പകര്‍ന്നപ്പോഴേക്കും സെക്രട്ടേറിയറ്റ് പരിസരം ജനനിബിഡമായി. ജ്യോതിയില്‍ പങ്കെടുത്തവരും കാഴ്ചക്കാരായി പാതയോരത്ത് തടിച്ചുകൂടിയവരും ചേര്‍ന്നപ്പോള്‍ കുറച്ചുനേരം വാഹനഗതാഗതം വഴിമുട്ടി.

പെരുന്നയില്‍ അയ്യപ്പ ജ്യോതി തെളിഞ്ഞപ്പോള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കൊപ്പം മന്നം സമാധിയില്‍ എത്തി. അതേ സമയം ആരും പുറത്തിറങ്ങിയില്ല. അയ്യപ്പ ജ്യോതി തെളിച്ച സമയത്തു തന്നെ പതിവു പോലെ മന്നംസമാധിയില്‍ വിളക്കു തെളിച്ചു. എല്ലാ ദിവസവും സുകുമാരന്‍ നായര്‍ തന്നെയാണ് വൈകിട്ടു വിളക്കു തെളിക്കുന്നത്.

കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി അയ്യപ്പജ്യോതി സന്ദേശം നല്‍കി. മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്.രാധാകൃഷ്ണന്‍, മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ തുടങ്ങി പ്രമുഖര്‍ വിവിധയിടങ്ങളില്‍ പങ്കാളിയായി.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള, ശബരിമല കര്‍മ്മസമിതി ദേശീയ നിര്‍വാഹക സമിതി അംഗം ഡോ. തങ്കമണി, ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സഞ്ജയ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ചലച്ചിത്ര താരങ്ങളായ മേനകാ സുരേഷ്, ജലജ, രാധ, ഉഷ, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: To counter Women's Wall, Ayyappa Jyothi volunteers line up with lamps across Kerala, Thiruvananthapuram, News, Religion, Sabarimala Temple, Women, Controversy, Trending, Politics, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?