രാത്രി പട്രോളിംഗിനിടെ പോലിസിനെ അക്രമിച്ച കേസില്‍ രണ്ടാംപ്രതിയും അറസ്റ്റില്‍
കാഞ്ഞങ്ങാട് (www.evisionnews.co): രാത്രി പട്രോളിംഗിനിടെ പോലിസ് ഉദ്യോഗസ്ഥനെ അക്രമിച്ചേ കേസില്‍ കൂട്ടുപ്രതിയും പിടിയില്‍. ഇരിയ കാലിയടുക്കത്തെ ആദമിന്റെ മകന്‍ നിസാമുദ്ദീനെ (25)യാണ് എസ്.ഐ വിഷ്ണുപ്രസാദും സംഘവും അറസ്റ്റു ചെയ്തത്. തൃശൂരിലെ പോക്സോ കേസിലും അമ്പലത്തറ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മോഷണക്കേസിലും നിസാമുദ്ധീന്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. കേസിലെ ഒന്നാംപ്രതി വെള്ളിക്കോത്തെ ജിത്തു എന്ന വൈശാഖിനെ പൊലിസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
Powered by Info News For You

Comments
Post a Comment