നഗ്‌നചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മധ്യവയസ്‌കനില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച ചലച്ചിത്രതാരം അറസ്റ്റില്‍
ആലുവ: (www.kvartha.com 25.12.2018) നഗ്‌നചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മധ്യവയസ്‌കനില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച ചലച്ചിത്രതാരം അറസ്റ്റിലായി. ആലുവ ചൂണ്ടി സ്വദേശിയെ ഭീഷണിപെടുത്തിയ തൃശൂര്‍ മുണ്ടൂര്‍ സ്വദേശി പൊമേറോയാണ് പിടിയിലായത്.
ഹാപ്പി ഹസ്ബന്റസ് ഉള്‍പ്പെടെയുള്ള ചില സിനിമകളില്‍ അഭിനയിച്ച വ്യക്തിയാണ് പൊമേറോ. തൃശൂര്‍ സ്വദേശിനിയായ ബ്യൂട്ടീഷനാണ് ബ്ലാക്ക് മെയിലിംഗ് ആസൂത്രണം ചെയ്തത്. യുവതിയുമായി അവിഹിത ബന്ധമുണ്ടായിരുന്ന 62 കാരനെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ശ്രമം. യുവതിയുടെ നിര്‍ദേശപ്രകാരമാണ് പൊമേറോയും സംഘവും ആലുവയില്‍ എത്തിയത്.
ബ്യൂട്ടീഷനായ യുവതി പരാതിക്കാരനായ 62 കാരന്റെ നഗ്‌നദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപെടുത്തി പലവട്ടം പണം തട്ടിയിരുന്നു. പിടിയിലായ യുവാവിനെതിരെ കേസെടുത്തു കോടതിയില്‍ ഹാജരാക്കി. തട്ടിപ്പ് ആസൂത്രണം ചെയ്തതിന് യുവതിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവര്‍ കേരളം വിട്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
നാണക്കേടോര്‍ത്ത് പുറത്ത് പറയാതിരുന്ന ഇയാളുടെ അടുത്തേക്ക് കഴിഞ്ഞ ദിവസവും രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് സംഘത്തെ അയക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കാത്തുനിന്നെങ്കിലും രണ്ട് പേര്‍ രക്ഷപ്പെട്ടു. ഇവര്‍ വന്ന വാഹനം പിടിച്ചെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Aluva, Arrest, Threatened, Kerala, News, Thrissur, Film artist arrested on blackmailing case

Powered by Info News For You

Comments
Post a Comment