ശബരിമലയിലെ നിരോധനാജ്ഞ: സര്‍ക്കാര്‍ നടപടി അപഹാസ്യമെന്ന് കെ എം മാണി
കോട്ടയം : (www.kvartha.com 18.12.2018) ലക്ഷക്കണക്കിന് വിശ്വാസികള്‍ ദര്‍ശനത്തിനെത്തുന്ന ശബരിമലയില്‍ 144 പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി അപഹാസ്യവും ആചാരാനുഷ്ടാനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ കെ.എം മാണി എം.എല്‍.എ പറഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും വനിതാമതിലിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നതിനുമായി യു.ഡി.എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനിതാ മതില്‍ വിഭാഗീയ മതിലായി മാറ്റുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം ഉപേക്ഷിക്കണമെന്നും കെ.എം മാണി പറഞ്ഞു. വനിതാമതില്‍ സി.പി.എമ്മിന്റെ സ്‌പോണ്‍സേര്‍ഡ് പരിപാടിയാണെന്നും സിപിഎം രാഷ്ട്രീയ പരിപാടിക്കുവേണ്ടി പ്രളയാനന്തര പ്രവര്‍ത്തനങ്ങളടക്കമുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിച്ചു എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. ഡോ.എന്‍. ജയരാജ് എം.എല്‍.എ, ജോണി നെല്ലൂര്‍, ജോസി സെബാസ്റ്റ്യന്‍, തോമസ് ചാഴിക്കാടന്‍, ജോഷി ഫിലിപ്പ്, കുര്യന്‍ ജോയി, അസീസ് ബഡായി, ജോബ് മൈക്കിള്‍, പ്രിന്‍സ് ലൂക്കോസ്, വിജി എം.തോമസ്, ലതികാ സുഭാഷ്, ജോണി ജോസഫ് , സ്റ്റീഫന്‍ ജോര്‍ജ്, ഫിലിപ്പ് ജോസഫ്, പി.എസ് രഘുറാം, സണ്ണി പാമ്പാടി, എസ്.രാജീവ്,സജി മഞ്ഞകടമ്പന്‍, സിറിയക് ചാഴിക്കാടന്‍, ജോസ് പുത്തന്‍കാലാ, ജോമി മാത്യു, സഖറിയാസ് കുതിരവേലി, സനല്‍ മാവേലി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, റഫീഖ് മണിമല, മുഹമ്മദ് സിയാ, മാധവന്‍കുട്ടി കറുകയില്‍, ടി.സി അരുണ്‍, ജോസഫ് ചാമക്കാല, പി.എസ് ജെയിംസ്, ബാബു കെ.കോര, ഫിലിപ്പ് കുഴികുളം, മോഹന്‍ കെ.നായര്‍, കെ.വി ഭാസി, ബിജു പുന്നത്താനം, മാത്തുകുട്ടി പ്ലാത്താനം, സാജന്‍ ഫ്രാന്‍സിസ്, പി.എം മാത്യു, മാത്തുക്കുട്ടി ഞായര്‍കുളം എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: K M Mani about Sabarimala ban, Kottayam, News, Sabarimala Temple, Religion, Trending, Politics, UDF, Inauguration, CPM, Kerala.

Powered by Info News For You

Comments
Post a Comment