വിദ്യാര്‍ത്ഥികളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതായി പരാതി

നെടുങ്കണ്ടം : (www.kvartha.com 22.12.2018) വിദ്യാര്‍ഥികളെ നെടുങ്കണ്ടം പോലീസ് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതായി പരാതി. മാതാപിതാക്കളുടെ നേതൃത്വത്തില്‍ 24നു രാവിലെ മുതല്‍ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനു മുന്നില്‍ ധര്‍ണ സമരം നടത്തുമെന്ന് വിദ്യാര്‍ഥികളുടെ മാതാപിതാക്കളായ ചന്ദ്രന്‍ പുത്തന്‍ പുരക്കല്‍, ശാന്ത അശോകന്‍, രാധിക ചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ 14നു പച്ചടി പള്ളിക്കവലയില്‍ സോനു ആഗസ്തിയെന്ന 18 വയസുകാരനെ പോലീസുകാരനും, ബാങ്ക് സെക്യൂരിറ്റിയും, ചേര്‍ന്ന് കമ്പിവടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. പരിക്കേറ്റ സോനു ആഗസ്തിയെ സുഹൃത്തുക്കളായ അഞ്ജിത് ബാബു, അമല്‍ അശോക്, സനീഷ് ചന്ദ്രന്‍, അഭിജിത് അശോകന്‍, അജിഷ് ഗോപി എന്നിവരെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

Parents against police, Parents, Police Station, News, Complaint, Students, attack, Injured, Allegation, Kerala

കമ്പിവടിയ്ക്ക് അടിയേറ്റ സോനുവിനു തലയ്ക്ക് മുറിവേറ്റിരുന്നു. എന്നാല്‍ പോലീസുകാരനെയും, ബാങ്ക് സെക്യൂരിറ്റിയെയും മര്‍ദിച്ചെന്ന് കള്ളക്കേസുണ്ടാക്കി സോനുവിനെയും, സുഹൃത്തുക്കളെയും കേസില്‍ പെടുത്തിയെന്നാണ് വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ ആരോപണം.

പ്ലസ്ടു വിദ്യാര്‍ഥികളായ ഇവരുടെ പേരില്‍ 11 കേസുകള്‍ നിലവിലുള്ളതായി നെടുങ്കണ്ടം പോലീസ് കോടതിയില്‍ വ്യാജ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതിനാല്‍ കോടതി ജാമ്യം അനുവദിക്കാത്ത നിലയിലാണെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് നെടുങ്കണ്ടം പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Parents against police, Parents, Police Station, News, Complaint, Students, attack, Injured, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?