മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബി ജെ പിയും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍; ലീഡുനില മാറിമറയുന്നു

ന്യൂഡല്‍ഹി: (www.kvartha.com 11.12.2018) മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബി ജെ പിയും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. ലീഡുനില മാറിമറയുന്നു. അതേസമയം പതിനഞ്ച് വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ച് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് ബി.എസ്.പിയും അറിയിച്ചിട്ടുണ്ട്. ബി.എസ്.പിയുടെ നാല് അംഗങ്ങളാണ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ വോട്ടെണ്ണല്‍ അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ശേഷിക്കെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.

Madhya Pradesh election results live: It is a seesaw battle between BJP and Congress, New Delhi, News, Politics, Congress, BJP, Trending, Election, Result, National.

മധ്യപ്രദേശിലെ ലീഡുനില ഓരോ മിനിറ്റിലും മാറിമറിയുന്ന കാഴ്ചയാണ്. പിന്തുണയ്ക്കുമെന്ന് ബിഎസ്പി വ്യക്തമാക്കിയതു കോണ്‍ഗ്രസിന് ആശ്വാസമാണെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് എത്താത്തത് ആശങ്കയുണര്‍ത്തുന്നുണ്ട്. എക്‌സിറ്റ് പോളുകള്‍ മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചിച്ചിരുന്നത്.

ലീഡുനില

ബി.ജെ.പി 111

കോണ്‍ഗ്രസ് 108

മധ്യപ്രദേശില്‍ ശിവ്‌രാജ് സിംഗ് ചൗഹാന്റെയും ഛത്തീസ്ഗഡില്‍ രമണ്‍ സിംഗിന്റെയും ജനപ്രീതിയില്‍ നാലാം തവണയും ബി.ജെ.പിക്ക് ജയം സുനിശ്ചിതമെന്ന് കരുതിയിടത്താണ് വോട്ടെടുപ്പിലേക്ക് അടുത്തപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞത്. കര്‍ഷക സമരങ്ങളും ഭരണവിരുദ്ധ തരംഗവും മുതലാക്കി കോണ്‍ഗ്രസ് നല്ല മുന്നേറ്റം നടത്തിയെന്നാണ് സൂചന. ഭരണത്തുടര്‍ച്ചയുണ്ടായാലും ഭൂരിപക്ഷം കുറയുമെന്ന കാര്യത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കു പോലും സംശയമില്ല.

ആകെ സീറ്റ്: 230 (കേവല ഭൂരിപക്ഷം:116)

2013: ബി.ജെ.പി:165, കോണ്‍ഗ്രസ്: 58, ബി.എസ്.പി 3

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Madhya Pradesh election results live: It is a seesaw battle between BJP and Congress, New Delhi, News, Politics, Congress, BJP, Trending, Election, Result, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?