വിജയഭേരിക്കിടയിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: മിസോറാമില്‍ മുഖ്യമന്ത്രി രണ്ട് സീറ്റുകളിലും തോറ്റു

ഷില്ലോംഗ്: (www.kvartha.com 11.12.2018) വിജയഭേരിക്കിടയിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. വോട്ടെണ്ണല്‍ നടക്കുന്ന മിസോറാമിലാണ് കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്. നിലവിലെ മുഖ്യമന്ത്രി മത്സരിച്ച രണ്ട് സീറ്റുകളിലും തോറ്റു. മിസോറാം മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ലയാണ് മത്സരിച്ച രണ്ട് സീറ്റുകളിലും പരാജയപ്പെട്ടത്.

ഏഴ് തവണ വിജയിച്ച സെര്‍ച്ചിപ്പ് മണ്ഡലത്തിലും ചംഫായിലുമാണ് തന്‍ഹാവ്‌ല പരാജയപ്പെട്ടത്. എംഎന്‍എഫ് സ്ഥാനാര്‍ഥി ടി ജെ ലാല്‍നുന്നുലന്‍ഗയോടും സോറം പിപ്പീള്‍സ് മൂവ്‌മെന്റിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ലാല്‍ഡുഹോമയോടുമാണ് തന്‍ഹാവ്‌ല പരാജയപ്പെട്ടത്.

പത്ത് വര്‍ഷത്തിനുശേഷം മിസോറാമില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. എംഎന്‍എഫ് 27 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തി കുതിക്കുകയാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് ആറ് സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.


Keywords: India, Election, News, National, Congress, CM, Mizoram Election Results 2018 LIVE: MNF gets clear lead, CM Lal Thanhawla loses in both seats


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?