മദ്ധ്യപ്രദേശില്‍ കമല്‍ നാഥ് മുഖ്യമന്ത്രിയായേക്കും; ജ്യോതിരാദിത്യ സിന്‍ഡ്യ ഉപമുഖ്യമന്ത്രി?

ന്യൂഡല്‍ഹി: (www.kvartha.com 13-12-2018) മദ്ധ്യപ്രദേശില്‍ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ ഡല്‍ഹിയില്‍ ചര്‍ച്ച. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കടുത്ത മല്‍സരം നടത്തുന്ന കമല്‍ നാഥും ജ്യോതിരാദിത്യ സിന്‍ഡ്യയും വ്യാഴാഴ്ച രാവിലെ തന്നെ ഡല്‍ഹിയിലെത്തി. ഇരുവരും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും. അതിന് മുന്‍പ് തന്നെ രാഹുല്‍ ഗാന്ധി മദ്ധ്യപ്രദേശില്‍ പാര്‍ട്ടി ചുമതല വഹിക്കുന്ന എകെ ആന്റണിയുമായും ചര്‍ച്ച നടത്തും.

ബുധനാഴ്ച തന്നെ എകെ ആന്റണി തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി എം. എല്‍ എമാരുമായി ചര്‍ച്ച നടത്തിയിരുന്നു. എം എല്‍ എമാരുടെ അഭിപ്രായം ആന്റണി രാഹുല്‍ ഗാന്ധിയെ അറിയിക്കും.

National, Madhya Pradesh, Kamal Nath

മദ്ധ്യപ്രദേശില്‍ കമല്‍ നാഥ് മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന റിപോര്‍ട്ടുകള്‍. ജ്യോതിരാദിത്യ സിന്‍ഡ്യയെ ഉപമുഖ്യമന്ത്രിയാക്കി തല്‍ക്കാലം പാര്‍ട്ടിയിലെ കലാപത്തിന് അറുതി വരുത്താനാണ് രാഹുലിന്റെ ശ്രമമെന്നും പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: According to reports, Congress president Rahul Gandhi started off with resolving the easier of the two choices.

Keywords: National, Madhya Pradesh, Kamal Nath



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?