എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് മുന്നില്‍ റീത്ത്: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ആലപ്പുഴ (www.evisionnews.co): നൂറനാട് കുടശനാട് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് മുമ്പില്‍ കരിങ്കൊടി ഉയര്‍ത്തുകയും റീത്ത് വയ്ക്കുകയും ചെയ്ത സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ വിക്രമന്‍നായര്‍, ശ്രീജിത്ത് എന്നിവരാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇവര്‍ കരയോഗാംഗങ്ങളാണ്. കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി അറസ്റ്റ് ചെയാനുണ്ടെന്ന് പോലീസ് പറഞ്ഞു.
ജി. സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലി ആര്‍പ്പിച്ച് കൊണ്ടാണ് ആലപ്പുഴ നൂറനാട്ടിലെ കുടശ്ശിനാട് എന്‍എസ്എസ് കരയോഗം ഓഫീസിനു മുന്നില്‍ റീത്ത് വച്ചത്. ഇതേ ഓഫീസിനു മുന്നിലെ കൊടിമരത്തില്‍ കരിങ്കൊടി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതു കൂടാതെ കുടശ്ശിനാട് എന്‍എസ്എസ് ഹൈസ്‌കൂളിലും സമാനമായ രീതിയില്‍ കൊടിയുയര്‍ത്തി റീത്ത് വച്ചിരുന്നു.
നേരത്തെ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കാമ്പസിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ എബിവിപി പ്രവര്‍ത്തകന് വെട്ടേറ്റതല്ലെന്ന് വെളിപ്പെടുത്തലുമായി പൊലീസ് രംഗത്ത് വന്നിരുന്നു. പരിക്കേറ്റ കെ എം ലാല്‍ തന്റെ കൈയിലെ മുറിവിന് കാരണം കൂട്ടുകാരുടെ സഹായത്തോടെ കത്തിയും ബ്ലേഡും ഉപയോഗിച്ച് വരഞ്ഞതാണെന്ന് മൊഴി നല്‍കിയത്. കാമ്പസിലെ ആക്രമണത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായിട്ട് വരുത്തി തീര്‍ക്കുന്നതിനുള്ള ശ്രമമായിരുന്നു ഇതെന്നും കെ.എം ലാല്‍ പോലീസിനോട് പറഞ്ഞു. ഇതോടെ പരിക്കേറ്റ കെ.എം. ലാല്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment