കെ.എസ് ഹെഗ്‌ഡേ മെഡിക്കല്‍ അക്കാദമിയില്‍ അല്‍റാസി കോളജ് വര്‍ക്‌ഷോപ്പ് നടത്തി


മംഗലാപുരം (www.evisionnews.co): കാസര്‍കോട് അല്‍റാസി കോളജ് ഓഫ് പരാമഡിക്കല്‍ സയന്‍സ് മംഗലാപുരം കെ.എസ് ഹെഗ്‌ഡേ മെഡിക്കല്‍ അക്കാദമിയില്‍ (നിട്ടെ) വിദ്യാര്‍ത്ഥികള്‍ക്കായി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ഹാന്‍സ് ഓണ്‍ ട്രൈനിംഗ്, സ്‌റ്റൈനിംഗ് സെക്ഷന്‍, അക്കാദമിക് സെക്ഷന്‍, മീഡിയ പ്രിപറേഷന്‍, പൗറിംഗ് ആന്റ്് കള്‍ച്ചര്‍ തുടങ്ങിയ ട്രെനിംഗുകളാണ് അല്‍റാസി സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. വര്‍ക്ക്‌ഷോപ്പ് കെ.എസ് ഹെഗ്‌ഡേ മെഡിക്കല്‍ അക്കാദമിയുടെ ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഡോ. രേഖ റായ് ഉദ്ഘാടനം ചെയ്തു. 

ഡോ. രേഖറായ്, ഡോ. ഗണേഷ്, ഡോ. പ്രതിഭ, ഡോ. വിമല്‍കുമാര്‍, ഡോ. ആഷാപൈ, രമ്യ (ലാബ് ടെക്‌നീഷ്യന്‍ കെ.എസ് ഹെഗ്‌ഡേ) തുടങ്ങിയവര്‍ ട്രെനിംഗിന് നേതൃത്വം നല്‍കി. കാസര്‍കോട്ടെ പാരാമെഡിക്കല്‍ സ്ഥാപനങ്ങളില്‍ ആദ്യമായാണ് ഇങ്ങനെയൊരു ട്രെയിനിംഗ് സംഘടിപ്പിച്ചതെന്ന് അല്‍റാസി കോളജ് മാനേജിംഗ് ഡയറക്ടര്‍മാരായ റഫീഖ് വിദ്യാനഗര്‍, അനീസ് ബി.എ അഭിപ്രായപ്പട്ടു. കെ.എസ് ഹെഗ്‌ഡേ മെഡിക്കല്‍ അക്കാദമിയുടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റ് കോളജില്‍ നിന്ന് വിതരണം ചെയ്യും. അല്‍റാസി കോളജ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് നഫീസത്ത് റുക്‌സാന നന്ദി പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?