നവഭാരത് കോളജ് യൂണിയന്‍ സംഘടിപ്പിച്ച പാരമെഡിക്കല്‍ കോണ്‍ക്ലേവ് സമാപിച്ചു
കാഞ്ഞങ്ങാട് (www.evisionnews.co): പാരാമെഡിക്കല്‍ രംഗത്തെ പുതിയ സാധ്യതകളും നൂതന വിദ്യകളും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കാസര്‍കോട് ജില്ലാതല പാരാമെഡിക്കല്‍ സ്റ്റുഡന്റ് കോണ്‍ക്ലേവ് കാഞ്ഞങ്ങാട് സമാപിച്ചു. കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. നവഭാരത് സയന്‍സ് കോളജ് വിദ്യാര്‍ത്ഥി യൂണിയനാണ് കോണ്‍ക്ലേവിന് വേദിയൊരുക്കിയത്.
രാജഗോപാല്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. വൈദ്യരത്‌നം ഡോ. മാത്തുക്കുട്ടി, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് നിര്‍മ്മല്‍കുമാര്‍, വിദ്യഭ്യാസ പ്രവര്‍ത്തകന്‍ എം.എ നജീബ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. നവഭാരത് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ കെ.എം സഫ് വാന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന യൂത്ത് കമ്മീഷന്‍ അംഗം കെ. മണികണ്ഠന്‍, സനാബില്‍ അക്കാദമി ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ്, കെ.ഇ.എ ബക്കര്‍, ഫാഹീം പാക്കില്‍, നാരയണന്‍ കുളങ്കര, ആബിദ് എടച്ചേരി, വിജീത, ബബിത നീലേശ്വരം, രശ്മി പയ്യന്നൂര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ സൈഫുദ്ദീന്‍ സ്വാഗതവും ഷിറിന്‍ ഷഹര്‍ബാന്‍ നന്ദിയും പറഞ്ഞു.
Powered by Info News For You
Comments
Post a Comment