ഐ എം വിജയന്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു
തൃശൂര്‍: (www.kvartha.com 15.12.2018) ഫുട്‌ബോള്‍ താരം ഐ.എം വിജയന്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു. ഐ എം വിജയന്റെ മൂത്ത സഹോദരന്‍ കുറ്റുമുക്ക് ഐനിവളപ്പില്‍ കൃഷ്ണന്‍(വിജു-52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30ന് തൃശൂര്‍ അക്വാട്ടിക് കോംപ്ലകസിനടുത്തുള്ള താത്കാലിക ബസ് സ്റ്റാന്‍ഡിന് സമീപത്തെ ജങ്ഷനില്‍ വച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിജുവിനെ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെ മരണം സംഭവിച്ചു.കുട്ടനെല്ലൂര്‍ ഔഷധിയിലെ ജീവനക്കാരനായിരുന്നു. ഹര്‍ത്താലായതിനാല്‍ ബസ് കിട്ടാതെ വഴിമധ്യേ വിജുവിനൊപ്പം ബൈക്കില്‍ കയറിയ എ.ആര്‍ ക്യാംപിലെ പോലീസുകാരന്‍ വൈക്കം ഇല്ലിക്കല്‍ വീട്ടില്‍ ലിഗേഷ്(31) പരിക്കുകളോടെ രക്ഷപെട്ടു. അപകടത്തിനിടയാക്കിയ കാര്‍ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.

ലതയാണ് വിജുവിന്റെ ഭാര്യ. മക്കള്‍: കാവ്യ, കിരണ്‍, കൈലാസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Footballer I M Vijayan's brother killed in road accident, Thrissur, News, Sports, Obituary, Hospital, Treatment, Brother, Accidental Death, Kerala.
Keywords: Footballer I M Vijayan's brother killed in road accident, Thrissur, News, Sports, Obituary, Hospital, Treatment, Brother, Accidental Death, Kerala.
Powered by Info News For You

Comments
Post a Comment