ലോറിയില്‍ നിന്ന് വീണ കയര്‍ സ്‌കൂട്ടറിന്റെ ടയറില്‍ കുരുങ്ങി അപകടം; യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: (www.kvartha.com 23/12/2018) ലോറിയില്‍ നിന്നും വീണ കയര്‍ സ്‌കൂട്ടറിന്റെ ടയറില്‍ കുരുങ്ങിയുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം.

പൂവാര്‍ ഉച്ചക്കട കുളത്തൂര്‍ സെന്റ് സേവിയേഴ്സ് പള്ളിക്ക് സമീപം തുമ്പക്കല്‍ ലക്ഷം വീട് കോളനിയില്‍ അനിതയാണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ കരമനയില്‍ വെച്ചാണ് അപകടമുണ്ടായത്.


മുന്നിലൂടെ പോയ ലോറിയില്‍ കെട്ടിയിരുന്ന കയര്‍ അഴിഞ്ഞു റോഡിലേക്ക് വീഴുകയും ഇത്, ലോറിയ്ക്ക് പിന്നില്‍ സഞ്ചരിക്കുകയായിരുന്ന അനിതയുടെ സ്‌കൂട്ടറിന്റെ ടയറില്‍ കുടുങ്ങുകയുമായിരുന്നു. തുടര്‍ന്ന് നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ മറിഞ്ഞുവീണു. വീഴ്ചയില്‍ അനിതയുടെ തല ഡിവൈഡറിലിടിച്ചു. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Accident, Woman, Dead, Scooter, Accident, Accident in Thiruvananthapuram; Woman dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?