ബാബരി മസ്ജിദ് പ്രധാന കേസ്: ജനുവരി നാലിന് സുപ്രിം കോടതി പരിഗണിക്കും
ന്യൂഡല്‍ഹി (www.evisionnews.co): ബാബരി മസ്ജിദ് പ്രധാന കേസ് ജനുവരി നാലിന് സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ല എന്നീ മൂന്നു കക്ഷികള്‍ക്ക് 2.77 ഏക്കര്‍ ഭൂമി തുല്യമായി വീതിച്ചുനല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 14അപ്പീലുകളാണ് സുപ്രിം കോടതിയിലുള്ളത്. ഇവ പരിഗണിക്കാന്‍ മൂന്നംഗ ബെഞ്ച് രൂപീകരിക്കും.
Powered by Info News For You

Comments
Post a Comment