മഞ്ജു വാര്യരുടെ ചിറകിലേറി ചന്ദന കലോത്സവ വേദിയില്‍ മുന്നോട്ട്
ആലപ്പുഴ :(www.kvartha.com 09/12/2018) ചേര്‍ത്തല വടുതല ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ചന്ദനയുടെ നൃത്തത്തോടുള്ള ആത്മസമര്‍പ്പണം കൊണ്ടെത്തിച്ചത് എച്ച്.എസ്.എസ്. വിഭാഗം ഭരതനാട്യത്തില്‍ എഗ്രേഡിലേക്കാണ്. ഭരതനാട്യത്തിനായി സംസ്ഥാന തലത്തിലാദ്യമായെത്തിയ ചന്ദനയ്ക്ക് ഇത് സന്തോഷ നിമിഷമാണ്. ടാക്സി ഡ്രൈവറായ അച്ഛന്റെ സ്വപ്നസാഫല്യം.
ചന്ദനയുടെ ആദ്യ ഗുരു അമ്മ സന്ധ്യ തന്നെയാണ്. ചന്ദനയുടെ കഴിവ് തിരിച്ചറിഞ്ഞു ദേവദൂതയെപോലെ മത്സരയിനങ്ങളുടെ ചെലവ് മുഴുവനും വഹിക്കാന്‍ മഞ്ജു വാര്യരെത്തിയതോടെ രാശി മാറി. കഴിഞ്ഞ അഞ്ചു വര്‍ഷമായി ചന്ദന കുച്ചുപ്പുടി മത്സരത്തില്‍ ആലപ്പുഴയെ പ്രതിനിധീകരിച്ചെത്തിയിരുന്നു. നാടോടിനൃത്തത്തില്‍ മൂന്നു കൊല്ലം തുടര്‍ച്ചയായി എ ഗ്രേഡ് സ്വന്തമാക്കി. ഇതില്‍ 2015,2016 വര്‍ഷങ്ങളില്‍ ഹൈസ്‌കൂള്‍ നാടോടി നൃത്തത്തില്‍ ഒന്നാം സ്ഥാനവും ചന്ദനയ്ക്കായിരുന്നു. ഇന്നലെ കുച്ചുപ്പുടിയിലും നാടോടിനൃത്തത്തിലുമാണ് മത്സരിച്ചത്. കുച്ചുപ്പുടി പെരുമ്പാവൂര്‍ ഗീതപദ്മകുമാരും നാടോടിനൃത്തം വാരനാട് സജിയുമാണ് അഭ്യസിപ്പിക്കുന്നത്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Alappuzha, Kerala, Kerala school kalolsavam,Manju Warrier help to Chandana for participate Kalotsavam

Powered by Info News For You

Comments
Post a Comment