പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്തി ബോളിവുഡ് താരം അക്ഷയ് കുമാര്‍

ന്യൂഡല്‍ഹി: (www.kvartha.com 24.12.2018) പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്തി ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍ രംഗത്ത്. സിനിമാ ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ജി.എസ്.ടി കേന്ദ്രം കുറച്ചതിനെ സ്വാഗതം ചെയ്തുകൊണ്ടാണ് അക്ഷയ് മോഡിക്ക് നന്ദി അറിയിച്ചത്.

'ദ്രുതഗതിയിലുള്ള നടപടി, എങ്ങനെ? വളരെ കുറച്ച് ദിവസം മുമ്പാണ് ഞങ്ങളുടെ വിഷമം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അറിയിച്ചത്. സിനിമാ ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ജി.എസ്.ടി ഇപ്പോഴിതാ കുറച്ചിരിക്കുന്നു. സിനിമാ മേഖലയ്ക്കും പ്രേക്ഷകര്‍ക്കും ഒരുപോലെ സ്വാഗതാഹര്‍മായ തീരുമാനം'.

Aamir Khan, Akshay Kumar, Karan Johar Praise PM Modi’s Step To Lower GST On Movie Tickets, New Delhi, News, Cinema, Ticket, GST, Prime Minister, Narendra Modi, Lok Sabha, Cinema, Entertainment, Bollywood, Facebook, Post, National.

സിനിമാ ടിക്കറ്റടക്കം 23 ഇനങ്ങളുടെ ചരക്ക് സേവന നികുതിയാണ് രണ്ട് ദിവസം മുമ്പ് കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. ടിവി, കാമറ, കമ്പ്യൂട്ടര്‍, വീല്‍ചെയര്‍, പവര്‍ ബാങ്ക്, തീര്‍ത്ഥാടനത്തിനുള്ള വിമാന ടിക്കറ്റ്, വാക്കിംഗ് സ്റ്റിക്ക് തുടങ്ങിയവയ്ക്ക് വില കുറയുന്നത്. 100 രൂപ വരെയുള്ള സിനിമാ ടിക്കറ്റിന് 18ല്‍ നിന്ന് 12 ശതമാനമായും 100 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിന് 28ല്‍ നിന്ന് 18 ശതമാനമായും ജി.എസ്.ടി കുറച്ചു. ഇത് മൂലം 900 കോടി രൂപയുടെ വരുമാനം കുറയും.

എന്നാല്‍ ഈ തീരുമാനം ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്ന് കേരളമുള്‍പ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ആരോപിച്ചു. അക്ഷയ് കുമാറിനെ കൂടാതെ ആമിര്‍ ഖാന്‍ കരണ്‍ ജോഹര്‍ തുടങ്ങിയ താരങ്ങളും ജി എസ് ടി കുറച്ചതിന് മോഡിക്ക് അഭിനന്ദനം അറിയിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Aamir Khan, Akshay Kumar, Karan Johar Praise PM Modi’s Step To Lower GST On Movie Tickets, New Delhi, News, Cinema, Ticket, GST, Prime Minister, Narendra Modi, Lok Sabha, Cinema, Entertainment, Bollywood, Facebook, Post, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?