ഭിന്നശേഷിക്കാര്‍ക്കായുള്ള തൊഴില്‍ മേള ശ്രദ്ധേയമായി
കാക്കനാട്: (www.kvartha.com 22.12.2018) വൈകല്യം മറന്ന് അതിജീവനത്തിനായി അവര്‍ ഒത്തുചേര്‍ന്നു. കാക്കനാട് കളക്ട്രേറ്റ് അങ്കണത്തില്‍ നടന്ന ഭിന്നശേഷിക്കാര്‍ക്കായുള്ള തൊഴില്‍ മേള അതിജീവനം 2018 ലാണ് വൈകല്യം ബാധിച്ചവരുടെ സംഗമമായത്. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ ഉണര്‍വ് 2018 പരിപാടിയുടെ ഭാഗമായാണ് തൊഴില്‍ മേള നടത്തിയത്. ഭിന്ന ശേഷിക്കാരുടെ അതിജീവനത്തിന് കരുത്താകുകയെന്ന ലക്ഷ്യവുമായാണ് തൊഴില്‍ മേള സംഘടിപ്പിച്ചത്.
സ്വകാര്യ മേഖലയിലെ 14 കമ്പനികളാണ് തൊഴില്‍ ദാതാക്കളായി എത്തിയത്. ടെക്‌നീഷ്യന്‍, ഓപ്പറേറ്റര്‍, കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ്, പാക്കിങ്ങ് പ്രൊഡക്ഷന്‍ വര്‍ക്കര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ജനറല്‍ വര്‍ക്കര്‍, അക്കൗണ്ട് അസിസ്റ്റന്റ്, ബാക്ക് ഓഫീസ് എക്‌സിക്യൂട്ടീവ്, ട്രെയിനീ അസോസിയേറ്റ്, കെയര്‍ടേക്കര്‍ തുടങ്ങി 125 ഓളം ഒഴിവുകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്തത്.
ബിരുദം യോഗ്യതയായുള്ള ഏതാനും തസ്തികകളിലേക്ക് എഴുത്ത് പരീക്ഷയും നടത്തി.
ഇതില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കും. എസ്.എഫ്.ഒ ടെക്‌നോളജീസ്, ഒ.ഇ.എന്‍, ബെറ്റ ഹെല്‍ത്ത് കെയര്‍, റിലയന്‍സ് റീട്ടെയില്‍, എച്ച്.ടി ഫുഡ്, ഫ്രാഗ് മണ്‍, ആസ്മ റബര്‍, നവഗതി മറൈന്‍, സതര്‍ലാണ്ട്, എന്‍.ജി.എ ഹ്യൂമന്‍ റിസോഴ്‌സസ്, എസ്.ഒ എസ് വില്ലേജ്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍, ഡോ: റെഡി തുടങ്ങിയ കമ്പനികളാണ് തൊഴില്‍ ദാതാക്കള്‍. ഈ കമ്പനികളിലെ 125 ഓളം ഒഴിവുകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളായി ഭിന്നശേഷിക്കാരെത്തിയത്. ഭിന്നശേഷിക്കാരായ അറുനൂറോളം പേരാണ് തൊഴില്‍ മേളയില്‍ പങ്കെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Disability career fair 2018, News, Education, Government-employees, Kerala.

Powered by Info News For You

Comments
Post a Comment