അഭിമുഖത്തിനായി അപാര്‍ട്‌മെന്റിലേക്ക്‌ വിളിപ്പിച്ചയാളുടെ ആവശ്യം കേട്ട്‌ യുവതി ഞെട്ടി

ദുബൈ: (www.kvartha.com 13.12.2018) ജോലിയുടെ അഭിമുഖത്തിനായി അപാര്‍ട്‌മെന്റിലേക്ക്‌ വിളിപ്പിച്ച ശേഷം പണവും ആഭരണങ്ങളും തട്ടിയെടുത്തതായി യുവതിയുടെ പരാതി. 28കാരിയായ എത്യോപ്പന്‍ യുവതിയാണ്‌ 39കാരനായ ബംഗ്ലാദേശ്‌ ബിസിനസുകാരനെതിരെ പരാതിയുമായി രംഗത്തുവന്നത്‌. യുവതിയുടെ പരാതിയില്‍ കോടതിയില്‍ വിചാരണ ആരംഭിച്ചു.

സെപ്‌റ്റംബര്‍ 27നാണ്‌ ബര്‍ദുബൈ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ കേസിനാസ്‌പദമായ സംഭവം നടക്കുന്നത്‌. സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ച്‌ പരിചയപ്പെട്ട ബംഗ്ലാദേശി തന്റെ കടയില്‍ ജോലിക്ക്‌ ഒരാളെ ആവശ്യമുണ്ടെന്നും താല്‍പര്യമുണ്ടെങ്കില്‍ അഭിമുഖത്തിന്‌ വരാമെന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അഭിമുഖം നടക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷനും അയച്ചുകൊടുത്തു.

Complaint, Case, Cheating, Job, Apartment, Police, Court, Dubai investor robs female job-seeker during 'interview', Dubai, News, Robbery, Woman, Gulf, World

പിറ്റേ ദിവസം അവിടെ എത്തിയപ്പോഴാണ്‌ യുവതി താന്‍ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്‌. തന്റെ പെണ്‍വാണിഭ സംഘത്തില്‍ ചേരാനായിരുന്നു ബംഗ്ലാദേശിയുടെ ആവശ്യം. ഇത്‌ നിരാകരിച്ചതോടെ ക്രൂരമായി മര്‍ദിക്കുകയും തന്റെ കൈയ്യിലുണ്ടായിരുന്ന 4000 ദിര്‍ഹവും, 1800 ദിര്‍ഹം വിലവരുന്ന ആഭരണവും തട്ടിയെടുത്ത്‌ പ്രതി ഓടുകയായിരുന്നുവെന്നാണ്‌ യുവതിയുടെ പരാതി.

കേസ്‌ ഡിസംബര്‍ 25ന്‌ വീണ്ടും പരിഗണിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Complaint, Case, Cheating, Job, Apartment, Police, Court, Dubai investor robs female job-seeker during 'interview', Dubai, News, Robbery, Woman, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?