ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന; പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.12.2018) നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ഒരാഴ്ചയോളം പഴക്കമുള്ള പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് പിടികൂടിയത്. നഗരത്തിലെ ആറോളം ഹോട്ടലുകളിലാണ് നഗരസഭയുടെ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ഇതില്‍ മൂന്നിടത്തു നിന്ന് ഒരാഴ്ചയിലധികം പഴക്കമുള്ള ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.

നഗരത്തിലെ റെയില്‍വേ സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഐസ് മാജിക്, ഹോട്ടല്‍ ഗോള്‍ഡന്‍ ഫ്രഷ്, കോട്ടച്ചേരിയിലെ ഹോട്ടല്‍ ന്യൂ കേരള എന്നിവിടങ്ങളിലാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയത്. ഫ്രിഡ്ജിലും ഫ്രീസറിനുള്ളിലുമായി സൂക്ഷിച്ചിരുന്ന പകുതി വേവിച്ച പല തരം ഇറച്ചികള്‍, പാകം ചെയ്ത കറികള്‍, ബിരിയാണി, ചപ്പാത്തി, പോറോട്ട വിവിധ തരം പലഹാരങ്ങള്‍ എന്നിവയാണ് പിടികൂടിയത്.

നഗരസഭ സൂപ്പര്‍വൈസര്‍ പി.പി. രാജശേഖരന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് സ്‌ക്വാഡാണ് പരിശോധന നടത്തിയത്. സ്‌ക്വാഡില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി. സജികുമാര്‍, ബീന വി.വി, സീമ പി.വി എന്നിവരും ഉണ്ടായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Raid, Health-Department, Health department raid in hotels; Old food seized
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?