ഗുജറാത്തിലെ ആര്‍.എസ്.എസ് പരിപാടിയില്‍ മുഖ്യാതിഥിയായി മന്ത്രി കെ.കെ ശൈലജ
ദേശീയം (www.eviisonnews.co): അഹമ്മദാബാദില്‍ നടന്ന ആരംഭിച്ച ആര്‍.എസ്.എസ് സംഘ് പരിവാര്‍ സംഘടനയുടെ ദേശീയതല പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ കേരള ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആര്‍.എസ്.എസിന്റെ ദേശീയ തലത്തിലുള്ള ശാസ്ത്രവിഭാഗമായ വിജ്ഞാന്‍ ഭാരതി നടത്തുന്ന വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി കെ.കെ. ശൈലജ മുഖ്യാതിഥിയായി പങ്കെടുത്തത്.
കേരളത്തില്‍ സ്വദേശി ശാസ്ത്രപ്രസ്ഥാനം എന്ന പേരിലാണ് വിജ്ഞാന്‍ ഭാരതി പ്രവര്‍ത്തിക്കുന്നത്. ഗുജറാത്ത് സര്‍വകലാശാല കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നലെ ആരംഭിച്ച വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ് ശില്‍പശാലയും ആരോഗ്യ എക്സ്പോയും 17നാണ് സമാപിക്കുക. കേന്ദ്രത്തിലെ ആയുഷ് മന്ത്രാലയത്തിന്റെയും ഗുജറാത്ത് ആയുഷ് മന്ത്രാലയത്തിന്റെയും ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് വിജ്ഞാന്‍ ഭാരതി പരിപാടി നടത്തുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരെ വിജ്ഞാന്‍ ഭാരതി ക്ഷണിച്ചിരുന്നെങ്കിലും ആരും ചടങ്ങിനെത്തിയിരുന്നില്ല.
Powered by Info News For You

Comments
Post a Comment