ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

തൃശൂര്‍:(www.kvartha.com 04/12/2018) ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കഴിഞ്ഞ ദിവസം രാത്രി കൊടുങ്ങല്ലൂര്‍ എറിയാട് ഡിസ്‌പെന്‍സറിക്ക് സമീപമാണ് അപകടം. അഴീക്കോട് കരിക്കുളം ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗത്ത് പത്താഴപുരക്കല്‍ മുഹമ്മദലിയുടെ മകന്‍ അവിസ്(27), പടിഞ്ഞാറെ വെമ്പല്ലൂര്‍ കോളനിപ്പടി മണക്കാട്ടുപടി മുരളിയുടെ മകന്‍ ഗോകുല്‍ (20) എന്നിവരാണ് മരിച്ചത്.

ഇരുവരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. സൗദിയിലായിരുന്ന അവിസ് പഠന ആവശ്യത്തിനായി നാട്ടിലെത്തിയതായിരുന്നു. ജമീലയാണ് മാതാവ്. സഹോദരങ്ങള്‍: അഫാഫ, അഫ്‌നാന്‍. കൊടുങ്ങല്ലൂര്‍ സീഷോര്‍ ഹോട്ടല്‍ റെസ്‌റ്റോറന്റില്‍ ജീവനക്കാരനായ ഗോകുല്‍ ജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടം.

News, Thrissur, Kerala, Accident, Death, 2 die in accident


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thrissur, Kerala, Accident, Death, 2 die in accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?