പീഡന പരാതിയില്‍ ശശിയെ വെള്ളപൂശാന്‍ ശ്രമിച്ചിട്ടില്ലെന്ന വിശദീകരണവുമായി പി കെ ശ്രീമതി രംഗത്തെത്തി
തിരുവനന്തപുരം: (www.kvartha.com 15.12.2018) ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയില്‍ പി.കെ ശശി എം.എല്‍.എയെ പാര്‍ട്ടി കമ്മീഷന്‍ വെള്ള പൂശിയിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍ അംഗം പി.കെ ശ്രീമതിയുടെ പ്രതികരണം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശശിക്കെതിരെ നടപടിയെടുത്തത്. എല്ലാവശവും അന്വേഷണ കമ്മീഷന്‍ പരിശോധിച്ചിട്ടുണ്ടെന്നും ശശിയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതായും ശ്രീമതി പറഞ്ഞു.
നേരത്തെ ലൈംഗിക ആരോപണ പരാതിയില്‍ പി.കെ.ശശി എം.എല്‍.എയെ വെള്ളപൂശിയാണ് സി.പി.എം അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടെന്ന് വാര്‍ത്ത വന്നിരുന്നു. ഇതിനെതിരെയാണ് പി.കെ ശ്രീമതിയുടെ പ്രതികരണം. മൂന്ന് മാസം മുമ്പാണ് പെണ്‍കുട്ടി ശശിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനടക്കം ലഭിച്ച പരാതിയില്‍ സി.പി.എം പി.കെ ശശിയെ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മന്ത്രി എ.കെ ബാലനും പി.കെ ശ്രീമതിയുമടങ്ങുന്ന കമ്മീഷനാണ് പരാതി അന്വേഷിച്ചത്.
എന്നാല്‍ പരാതിക്കാരിയായ യുവതിക്ക് എതിരായ പരാമര്‍ശങ്ങളായിരുന്നു റിപ്പോര്‍ട്ടില്‍ കൂടുതലും. പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നില്‍ ബാഹ്യസമ്മര്‍ദമുണ്ടെന്ന് സംശയമുണ്ടെന്നും, പി.കെ.ശശി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിന് മതിയായ തെളിവുകള്‍ ഇല്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേന്ദ്ര കമ്മിറ്റിയുടെ സഹായത്തോടെ ഇക്കാര്യം പരിശോധിക്കണമെന്നും പി.കെ.ശശി പെണ്‍കുട്ടിയോട് മോശമായ ഭാഷയില്‍ സംസാരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: External pressure behind case against P K Sasi, says inquiry report, Thiruvananthapuram, News, Complaint, Probe, CPM, Controversy, Suspension, Kerala, Report.

Powered by Info News For You

Comments
Post a Comment