പേ ചാനലുകളുടെ ഭാവി ഇനി നിങ്ങളുടെ കൈയ്യില്‍

കൊച്ചി: (www.kvartha.com 16.12.2018) കേബിള്‍ ടി.വി, ഡി.ടി.എച്ച് രംഗത്ത് വന്‍ മാറ്റങ്ങളുമായി ട്രായിയുടെ പുതിയ താരിഫ് ഓര്‍ഡര്‍ ഡിസംബര്‍ അവസാനം മുതല്‍ നടപ്പാക്കാനിരിക്കെ പേ ചാനലുകളുടെ ഭാവി ഇനി ഉപഭോക്താവ് തീരുമാനിക്കും. ഇഷ്ടപ്പെട്ട ചാനല്‍ തിരഞ്ഞെടുക്കാനുള്ള ഉപഭോക്താവിന്റെ അവകാശം നടപ്പാക്കുമ്പോള്‍ ചാനലുകളുടെ ഉയര്‍ന്ന നിരക്ക് പ്രേക്ഷകന്റെ സ്വീകാര്യതയുമായി ബന്ധപ്പെട്ടായിരിക്കും മുന്നോട്ടുപോവുക. ഫ്രീ ടു എയര്‍ ചാനലുകള്‍ കേബിള്‍ ഓപ്പറേറ്ററുമായി ബന്ധപ്പെട്ട് തിരഞ്ഞെടുക്കാനുള്ള അവസരവും ഉപഭോക്താവിന് നല്‍കും.

കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും കേരള വിഷനും കേബിള്‍ സ്‌കാനും സംയുക്തമായി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള മെഗാ കേബിള്‍ ഫെസ്റ്റില്‍ ട്രായ് താരിഫ് ഓര്‍ഡറും കേബിള്‍ ടി.വിയിലെ പുതിയ പ്രവണതകളും എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ഫോറം ട്രായ് സെക്രട്ടറി സുനില്‍ കെ.ഗുപ്ത ഉദ്ഘാടനം ചെയ്തു. കെ.സി.സി.എല്‍ സി.ഇ.ഒ ഷാജി മാത്യൂസ് മോഡറേറ്ററായിരുന്നു.

TV pay channels users got more rights, Kochi, News, Business, Technology, Television, Channel, Inauguration, Kerala.

കെ.സി.സി.എല്‍ എം.ഡി പി.പി. സുരേഷ്‌കുമാര്‍, ടൈസ് നെറ്റ് വര്‍ക്ക് വൈസ്പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, ഡിസ്‌കവറി ഇന്ത്യ പ്രസിഡന്റ് സുനില്‍ ഗണപതി, ഇന്ത്യ കാസ്റ്റ് എ.വി.പി അമിത് കാല, ഏഷ്യാനെറ്റ് സാറ്റ് കോം ഡി.വി.പി പത്മകുമാര്‍, സി.ഒ.എ എക്‌സ് മെമ്പര്‍ അജിത് ദാസ് എന്നിവര്‍ സംസാരിച്ചു. എക്‌സിബിഷന്‍ ഞായറാഴ്ച സമാപിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: TV pay channels users got more rights, Kochi, News, Business, Technology, Television, Channel, Inauguration, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?