ഏറെ കോളിളക്കമുണ്ടാക്കിയ കവിയൂര്‍ പീഡനക്കേസില്‍ മുന്‍ നിലപാട് മാറ്റി സി.ബി.ഐ; മരിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്ന് ഉറപ്പില്ല

തിരുവനന്തപുരം: (www.kvartha.com 17.12.2018) കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ കവിയൂര്‍ പീഡനക്കേസില്‍ മുന്‍ നിലപാട് മാറ്റി സി.ബി.ഐ. മരിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനും കവിയൂര്‍ ശ്രീ വല്ലഭക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തിയുമായ നാരായണന്‍ നമ്പൂതിരിയാണെന്ന് തെളിയിക്കാന്‍ തക്ക തെളിവുകളില്ലെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ട്. സി ബി ഐയുടെ നാലാമത്തെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അച്ഛന്‍ ആയിരിക്കാം എന്ന സാധ്യത മാത്രമാണ് ഈ റിപ്പോര്‍ട്ടിലുള്ളത്.

കേസില്‍ രാഷ്ട്രീയ ഇടപെടലുകളൊന്നും തന്നെ കണ്ടെത്താനായിട്ടില്ല. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെങ്കിലും അത് സ്വന്തം പിതാവ് ചെയ്തതാണെന്ന് ഉറപ്പിക്കാവുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെ പിതാവ് രണ്ട് തവണ പീഡിപ്പിച്ചുവെന്ന തരത്തില്‍ നേരത്തെ സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി തള്ളിയിരുന്നു. ഇത് കേസില്‍ സി.ബി.ഐ സമര്‍പ്പിക്കുന്ന നാലാമത്തെ റിപ്പോര്‍ട്ടാണ്.

CBI files new report on Kaviyoor case, Thiruvananthapuram, News, Trending, Molestation, Crime, Criminal Case, CBI, Report, Court, Suicide, Kerala

നാരായണന്‍ നമ്പൂതിരിയും കുടുംബവും കൂട്ട ആത്മഹത്യചെയ്ത കേസിന്റെ തുടരന്വേഷണം അവസാനഘട്ടത്തില്‍ ആയതിനാല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന സി.ബി.ഐ ആവശ്യം നേരത്തെ കോടതി തളളിയിരുന്നു. ഏക പ്രതിയായ ലതാ നായര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് സി.ബി.ഐ കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നത്.

നമ്പൂതിരിയുടെ മൂത്ത മകള്‍ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ലതാ നായര്‍ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്കും സിനിമാക്കാര്‍ക്കും കാഴ്ചവച്ചു എന്നായിരുന്നു നാരായണന്‍ നമ്പൂതിരിയുടെ കുടുംബം ആരോപിച്ചിരുന്നത്.

അതുകൊണ്ട് തന്നെ കുടുംബം തുടരന്വേഷണം ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐയുടെ മൂന്ന് അന്വേഷണത്തിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പിതാവായ നാരായണന്‍ നമ്പൂതിരിയാണെന്നാണ് കണ്ടെത്തിയത്. മൂന്ന് തവണയും കോടതി അന്വേഷണ റിപ്പോര്‍ട്ടുകള്‍ തളളി തുടരന്വേഷണത്തിന് നിര്‍ദ്ദേശിക്കുകയായിരുന്നു.

2004 സെപ്തംബര്‍ 28 നാണ് കവിയൂരിലെ വാടക വീട്ടില്‍ നാരായണന്‍ നമ്പൂതിരിയെ തൂങ്ങി മരിച്ച നിലയിലും ഭാര്യ ശോഭന, മൂത്ത മകള്‍ , ഇളയ മകള്‍ അഖില മകന്‍ അക്ഷയ് എന്നിവരെ വിഷം കഴിച്ച് മരിച്ച നിലയിലും കണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CBI files new report on Kaviyoor case, Thiruvananthapuram, News, Trending, Molestation, Crime, Criminal Case, CBI, Report, Court, Suicide, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?