വനിതാ മതില്‍ മനീതികള്‍ക്ക് കടന്നു കയറാന്‍ പ്രചോദനമായി: ഹിന്ദു ആചാര്യസഭ
കൊല്ലം : (www.kvartha.com 24.12.2018) നവോത്ഥാനത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന വനിതാ മതില്‍ തമിഴ് മനീതികള്‍ക്ക് ശബരിമലയില്‍ കടന്നുകയറാനുള്ള പ്രചോദനമായെന്ന് ഹിന്ദു ആചാര്യസഭ സംസ്ഥാന നിര്‍വാഹക സമിതി അഭിപ്രായപ്പെട്ടു.
യുവതികള്‍ക്ക് ശബരിമലയില്‍ കയറാന്‍ അവസരം ഒരുക്കിയത് തികച്ചും പ്രതിഷേധാര്‍ഹമാണ്. നിരോധാഞ്ജ നിലനിന്നിട്ടും പോലീസ് അവര്‍ക്ക് അകമ്പടി സേവിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ പരാജയമാണെന്ന് യോഗം കുറ്റപ്പെടുത്തി. കോടതിയിലെ റിട്ട് ഹര്‍ജികളുടെ വിധി വരുന്നതുവരെ തല്‍സ്ഥിതി തുടരേണ്ടതായിരുന്നു.
സമുദായ നേതാക്കളെ ദല്ലാളന്മാരായി നിര്‍ത്തി സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന വന്‍മതില്‍ സര്‍ക്കാരിന്റെ ഈവന്റ് മാനേജ്‌മെന്റ് പ്രോഗ്രാമാണെന്നും ഇത് ഹിന്ദു സമൂഹം പൊറുക്കില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. സാലറി ചലഞ്ചിന് പിന്നാലെ എംപ്ലോയീസ് ചലഞ്ച് ആക്കി പെണ്‍മതിലിനെ സര്‍ക്കാര്‍ മാറ്റുന്നു. വോട്ടുറപ്പിനായി തൊഴിലുറപ്പുകാരേയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും നിര്‍ബന്ധിച്ച് വനിതാ മതിലിന്റെ വിജയത്തിനായി ഉപയോഗിക്കുന്നത് നീതികരിക്കാനാവില്ല.
ഹിന്ദു ആചാര്യസഭ ആചാര്യന്‍ സ്വാമി വിജേന്ദ്രപുരി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ.കോന്നി ഗോപകുമാര്‍, വി.സതീശന്‍, രാജു സി. വലിയകാവ്, അനില്‍ ലക്ഷ്മണന്‍, സുധിന്‍, അഡ്വ. കെ.എം. ജയാനന്ദന്‍, ഡോ.മോഹന്‍, എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Hindu Acharya Sabha against women's wall, Kollam, News, Trending, Women, Protesters, Students, Sabarimala Temple, Religion, Kerala.

Powered by Info News For You

Comments
Post a Comment