പ്രണയ പരാജയങ്ങളും പ്രതികാരങ്ങളും പുതുതലമുറയുടെ ജീവിതത്തെ തകര്‍ക്കുന്നത് ഗൗരമായി നേരിടണമെന്ന് വനിതാ കമ്മിഷന്‍
കൊല്ലം: (www.kvartha.com 04.12.2018) പ്രണയ പരാജയങ്ങളും പ്രതികാരങ്ങളും പുതുതലമുറയുടെ ജീവിതത്തെ തകര്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തെ ഗൗരമായി നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍. കൊല്ലം ആശ്രാമം റസ്റ്റ് ഹൗസില്‍ നടന്ന അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍.
കൗരമാര പ്രായത്തില്‍ അന്യജാതിക്കാരനായ യുവാവിനോട് തോന്നിയ പ്രണയമാണ് ഒരു പെണ്‍ക്കുട്ടിയെയും അവളുടെ മാതാപിതാക്കളെയും കമ്മിഷന് മുന്നിലെത്തിച്ചത്. അഞ്ചു വര്‍ഷത്തോളം നീണ്ടു നിന്ന പ്രണയത്തില്‍ നിന്നും പിന്മാറിയ പെണ്‍കുട്ടിയെയും കുടുംബത്തെയും സോഷ്യല്‍ മീഡിയ വഴി അപമാനിച്ചെന്നാണ് യുവാവിനെതിരെയുള്ള പരാതി.
എന്നാല്‍ താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ സത്യസന്ധമായാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടതെന്നും യുവാവ് വാദിച്ചു. പെട്രോളൊഴിച്ച് പെണ്‍ക്കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണത്തെയും അയാള്‍ എതിര്‍ത്തു. ഒടുവില്‍ യുവാവുമായി യാതൊരു ബന്ധത്തിനും താല്‍പര്യമില്ലാത്ത പെണ്‍ക്കുട്ടിയെ ഒരുതരത്തിലും ഉപദ്രവിക്കരുതെന്ന ശക്തമായ താക്കീത് കമ്മീഷന്‍ നല്‍കുകയായിരുന്നു.
കൊല്ലം, തൃശ്ശൂര്‍, തിരുവന്തപുരം എന്നിവിടങ്ങളില്‍ നടന്ന അദാലത്തുകളില്‍ ഇത്തരം പ്രണയ പരാജയങ്ങളെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കമ്മിഷന് മുന്നില്‍ എത്തുന്നതായി കമ്മീഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു. പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ വീടിന് തീയിടുക, ബ്ലേഡ് കൊണ്ട് ആക്രമിക്കുക തുടങ്ങിയ സംഭവങ്ങള്‍ ആശങ്ക ഉണര്‍ത്തുന്നതും ഗുരുതരമായ പ്രശ്‌നങ്ങളാണെന്നും അവര്‍ പറഞ്ഞു.
കൗമാരക്കാര്‍ക്കിടയിലും വിവാഹിതരാകാന്‍ ഒരുങ്ങുന്നവര്‍ക്കും ഉള്‍പ്പെടെ കൗണ്‍സിലിങ്, ബോധവത്കരണ ക്ലാസുകള്‍ എന്നിവ കാര്യക്ഷമമായി തന്നെ നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സാഹചര്യത്തില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി ഉള്‍പ്പെടുത്താന്‍ കമ്മീഷന്‍ ആലോചിക്കുന്നുണ്ടെന്ന് അംഗം എം.എസ് താര വ്യക്തമാക്കി.
കൂടാതെ ഫാത്ത്വിമാ മാതാ കോളജില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ബോധ്യമായാല്‍ കമ്മീഷന്‍ ഇടപെടുമെന്നും വ്യക്തമാക്കി. കമ്മീഷന്‍ അംഗങ്ങളായ ഷാഹിദാ കമാല്‍, ഇ.എം.രാധ, ലോ ഓഫീസര്‍ വനജ, സി.ഐ സുരേഷ് കുമാര്‍, അഡ്വ. ജയ കമലാസനന്‍, സരിത.ആര്‍, ഹേമ.എസ്.ശങ്കര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Women commission about new generation love affair, Kollam, News, Youth, Family, Complaint, Social Network, Parents, Crime, Criminal Case, Kerala.

Powered by Info News For You

Comments
Post a Comment