കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

Image result for accidentകാസര്‍കോട് (www.evisionnews.co): കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ അണങ്കൂര്‍ ദേശീയ പാതയിലാണ് അപകടം. കാസര്‍കോട് തായലങ്ങാടിയിലെ അബ്ദുല്‍ റസാഖി (53)നാണ് പരിക്കേറ്റത്. വിദ്യാനഗര്‍ ഭാഗത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എല്‍ 60 കെ 5207 നമ്പര്‍ ബൈക്കില്‍ മറ്റൊരു വാഹനത്തെ മറികടന്നുവന്ന കെ.എല്‍.14 വി 6661 നമ്പര്‍ സ്വിഫ്റ്റ് കാറിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും കാര്‍ ഭാഗികമായും തകര്‍ന്നു. പരിക്കേറ്റ അബ്ദുല്‍ റസാഖിനെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ദ ചികിത്സക്കായി മംഗളൂരു ആസ്പത്രിയിലേക്ക് കൊണ്ടുപോകും.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?