രാഹുല്‍ ഗാന്ധിക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൂജ; നെഹ് റു കുടുംബത്തോടൊപ്പം ഇടം നേടി സച്ചിന്‍ പൈലറ്റും കമല്‍ നാഥും

ന്യൂഡല്‍ഹി: (www.kvartha.com 11-12-2018) തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവരുന്നതിനിടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിജയത്തിനും നേതാക്കളുടെ കീര്‍ത്തിക്കുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൂജ. രാഹുല്‍ ഗാന്ധിയുടെ വസതിക്ക് പുറത്താണ് പ്രവര്‍ത്തകര്‍ പൂജ കഴിച്ചത്.

രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രിയങ്കയുടെ മകന്‍ റയ്ഹാന്‍ എന്നിവര്‍ക്ക് പുറമേ, മദ്ധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച കമല്‍ നാഥിന്റേയും രാജസ്ഥാനില്‍ പാര്‍ട്ടിക്ക് ഗംഭീര കുതിച്ചുചാട്ടത്തിന് കാരണദൂതനായ സച്ചിന്‍ പൈലറ്റിന്റേയും ചിത്രങ്ങള്‍ വെച്ചാണ് പൂജ നടത്തിയത്. രാഹുല്‍ ഗാന്ധിയെ ആശംസിച്ചും പ്രശംസിച്ചും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

As Early Leads Come In, Congress Workers Perform Havan For Rahul Gandhi

അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷ ഇപ്പോള്‍ പുറത്തുവരുന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നുണ്ട്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും കോണ്‍ഗ്രസ് വന്‍ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: NEW DELHI: Congress workers performed a "havan" or ritual outside party president Rahul Gandhi's home in Delhi as votes were counted for elections in five states.

Keywords: National, Rahul Gandhi, Congress, Election 2018


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?