കന്നുകാലികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഭീതിയൊഴിയാതെ ക്ഷീര കര്‍ഷകര്‍

ഹരിപ്പാട്: (www.kvartha.com 05.12.2018) അജ്ഞാതരോഗം ബാധിച്ച് കന്നുകാലികള്‍ ചത്തൊടുങ്ങുന്നു.വീയപുരത്താണ് അജ്ഞാതരോഗംബാധിച്ച് കന്നുകാലികള്‍ ചത്തൊടുങ്ങുന്നത്. പശുക്കളും ആടുകളുമാണ് ചത്തൊടുങ്ങിയത്. പത്തിലധികം പശുക്കളും അതുപോലെ പന്ത്രണ്ടോളം ആടുകളുമാണിവിടെ ചത്തത്. വീയപുരം കിഴക്കേരയിലെ കന്നുകാലികളാണ് ചത്തൊടുങ്ങിയത്.

നന്ദന്‍കേരില്‍ അബ്ദുള്‍സത്താറിന്റെ 60,000 രൂപയോളം വിലവരുന്ന കറവപശുവാണ് കഴിഞ്ഞദിവസം ചത്തത്. പാളയത്തില്‍ കോളനിയില്‍ സുധാകരന്‍, അടിച്ചേരില്‍ സജീവ്, പോളത്തുരുത്തേല്‍ ഷാനി, പോളത്തുരുത്തേല്‍ കുഞ്ഞുമോന്‍, പോളത്തുരുത്തേല്‍ അബ്ദുള്‍ മജീദ്, നന്ദന്‍കേരില്‍ കൊച്ചുമോന്‍ , പാളയത്തില്‍ സോമന്‍ എന്നിവരുടെ പശുക്കളാണ് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ചത്തത്.

Common causes for unknown cattle deaths, News, Local-News, Trending, Health, Health & Fitness, Dead, Dead Body, Doctor, Alappuzha, Kerala.

രോഗം എന്തെന്ന് അറിയാത്തതിനാല്‍ കൂടുതല്‍ പരിശോധനക്കായി ആന്തരികാവയവങ്ങള്‍ ആലപ്പുഴക്ക് അയച്ചിരിക്കുകയാണെന്ന് വീയപുരം വെറ്ററിനറി സര്‍ജന്‍ പറഞ്ഞു. ദഹനക്കുറവാണെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. നാവില്‍നിന്ന് ഉമിനീര്‍ വരികയും തുടര്‍ന്ന് തീറ്റയെടുക്കാതെ നുരയും പതയും വരികയും ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയുമാണ് പതിവെന്ന് കര്‍ഷകര്‍ പറയുന്നു.

ഈ മേഖലയിലെ കൂടുതല്‍ പശുക്കള്‍ക്ക് ഇത്തരം ലക്ഷണം കണ്ടിട്ടുണ്ട്. കറുകത്തകിടിയില്‍ അജിമോന്‍, തോപ്പില്‍ റസിയ എന്നിവരുടെ ആടുകളും ചത്തിരുന്നു. കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലമാണ് ആടുകള്‍ ചത്തതെന്നാണ് വെറ്ററിനറി ഡോക്ടര്‍മാരുടെ അഭിപ്രായം. മിക്ക പശുക്കളും തളര്‍ന്ന് വീ ഴുന്നുണ്ടെന്നും ചികിത്സയ്ക്ക് ഭീമമായ തുക ചെലവഴിച്ചിട്ടും ഉപജീവന മാര്‍ഗമായ മാടുകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നില്ലെന്നും കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

ചത്തമാടുകള്‍ക്ക് പകരം അതേ ഇനത്തില്‍പ്പെട്ട മാടുകളെ നല്‍കുകയും ചികിത്സാചെലവ് നല്‍കണമെന്നുമുള്ള ആവശ്യമാണ് കര്‍ഷകര്‍ക്കുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Common causes for unknown cattle deaths, News, Local-News, Trending, Health, Health & Fitness, Dead, Dead Body, Doctor, Alappuzha, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?