പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് ജീവിതാവസാനം വരെ ജയില്‍
കാസര്‍കോട് (www.evisionnews.co): പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് ജീവിതാവസാനം വരെ ജയില്‍ ശിക്ഷ. ബന്തിയോട് പച്ചമ്പള പഞ്ചത്തൊട്ടിയിലെ അബ്ദുല്‍ കരീമിനെ (34)യാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ചത്. 376 (രണ്ട്) (എഫ്) പോക്സോ നിമയ പ്രകാരമാണ് ജീവിതാവസാനം വരെ ശിക്ഷ വിധിച്ചത്. ഇതുകൂടാതെ ഐ.പി.സി 506 വകുപ്പ് പ്രകാരം മൂന്നുവര്‍ഷവും 324പ്രകാരം രണ്ടുവര്‍ഷം കഠിനതടവിനും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുവദിച്ചതിനാല്‍ മതിയാകുമെങ്കിലും ജീവിതാവസാനം വരെ ശിക്ഷ അനുഭവിക്കണം. 50,000 രൂപ പിഴയും അടക്കാനും കോടതി വിധിച്ചു.
2018 ഏപ്രില്‍ രണ്ടിനും തുടര്‍ന്ന് പല ദിവസങ്ങളിലും പ്രതി അബ്ദുല്‍ കരീം കുട്ടിയെ നിരന്തരം ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. മംഗല്‍പാടി പഞ്ചത്തൊട്ടിയിലെ ഒരു വാടക ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചു വന്നിരുന്നത്. പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ലൈംഗീക പീഡനം നടത്തിവന്നിരുന്നത്. പെണ്‍കുട്ടി തന്നെ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി സംഭവം വിവരിച്ചതിനെ തുടര്‍ന്നാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. കുമ്പള സി.ഐ പ്രേംസദന്‍ കേസന്വേഷണം ഏറ്റെടുക്കുകയും പിറ്റേദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയുമായിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയതിനാല്‍ പ്രതിക്ക് ജാമ്യത്തിലിറങ്ങാനും കഴിഞ്ഞില്ല. പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ നിര്‍ഭയ കേന്ദ്രത്തിലാണ് കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.
Powered by Info News For You

Comments
Post a Comment