താമസസ്ഥലത്ത് സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: മരണം കൊലപാതകമെന്ന് സംശയം: കര്‍ണാടക സ്വദേശിയെ പോലീസ് തിരയുന്നു

കാസര്‍കോട് (www.evisionnews.co): ബിസി റോഡ് ചാല റോഡിലെ ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മരണം കൊലപാതകമാണെന്ന സംശയം ഇരട്ടിച്ചു. കര്‍ണാടക ഹുബ്ലി കുത്തുകോളു സ്വദേശിനി സരസു (35) വാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സരസുവിന്റെ മൃതദേഹം മുറിക്കുള്ളില്‍ മുഖമടക്കം പുതപ്പ് പുതച്ച നിലയില്‍ കണ്ടെത്തിയത്. 

ഇന്റര്‍ലോക്ക് പാകുന്ന തൊഴിലാളിയായ കര്‍ണാകട സ്വദേശി ചന്ദ്രന്റെ കൂടെയാണ് സരസു താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇന്റര്‍ലോക്ക് സ്ഥാപന ഉടമയുടെ കൈയ്യില്‍ മുറിയുടെ താക്കോല്‍ നല്‍കിയ ശേഷം രണ്ടുദിവസത്തിനകം മടങ്ങിവരാമെന്ന് പറഞ് നാട്ടിലേക്ക് പോയതായിരുന്നു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് ചന്ദ്രന്റെ ഫോണില്‍ ഉടമ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. 

സംശയത്തെ തുടര്‍ന്ന് മുറി തുറന്നുനോക്കിപ്പോഴാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സരസുവിന് നാട്ടില്‍ ഭര്‍ത്താവും രണ്ടു കുട്ടികളും ചന്ദ്രന് നാട്ടില്‍ ഭാര്യയും നാലു കുട്ടികളുമുള്ളതായാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്. ഏതാനും വര്‍ഷമായി ചാല റോഡിലെ ക്വാര്‍ട്ടേഴ്സില്‍ ഇരുവരും ഒന്നിച്ചാണ് താമസം. ഇടയ്ക്കിടെ ഇരുവരും തമ്മില്‍ പ്രശ്നമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?