വിദേശത്തേക്കു കടന്ന പീഡനക്കേസ് പ്രതി തിരികെ വന്നപ്പോള്‍ വിമാനത്താവളത്തില്‍ പിടിയില്‍
ഗുരുവായൂര്‍: (www.kvartha.com 05.12.2018) വിദേശത്തേക്ക് കടന്ന പീഡന കേസിലെ പ്രതി തിരികെ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ പിടിയില്‍. പാലക്കാട് പഴമ്പാലക്കോട് തെക്കേപീടിക വീട്ടില്‍ അന്‍ഷിഫിനെയാണ് (24) ടെമ്പിള്‍ പോലീസ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. ഒരു വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പ്രതി വിദേശത്തേക്ക് കടന്നതായി പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ഇതേ തുടര്‍ന്ന് കമ്മീഷണര്‍ യതീഷ്ചന്ദ്രയുടെ നിര്‍ദേശ പ്രകാരം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ പ്രതി നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച് പോലീസിന് വിവരം നല്‍കി. തുടര്‍ന്ന് ടെമ്പിള്‍ പോലീസ് വിമാനത്താവളത്തിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
സി.ഐ പി.എസ്. സുനില്‍കുമാര്‍, എസ്.ഐ പി.എം. വിമോദ്, എ.എസ്.ഐമാരായ അനിരുദ്ധന്‍, പി.എസ്. അനില്‍കുമാര്‍, സീനിയര്‍ സി.പി.ഒമാരായ സജിത്ത് കുമാര്‍, സി.പി.ഒമാരായ ഗിരീഷ്, ലിയോ ജോണ്‍, രതീഷ്, ശരത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Accused molester arrested at airport, Guruvayoor, News, Crime, Criminal Case, Molestation, Airport, Arrested, Police, Court, Remanded, Complaint, Kerala.
Keywords: Accused molester arrested at airport, Guruvayoor, News, Crime, Criminal Case, Molestation, Airport, Arrested, Police, Court, Remanded, Complaint, Kerala.
Powered by Info News For You

Comments
Post a Comment