ഉദുമ സ്‌കൂളിന് പൂര്‍വ വിദ്യാര്‍ത്ഥികളുടെ പ്രവേശന കവാടം സമര്‍പ്പിച്ചു


ഉദുമ (www.evisionnews.co): പഠിച്ച സ്‌കൂളിന് പൂര്‍വ വിദ്യാര്‍ത്ഥികളുടെ വക പ്രവേശന കവാടം നിര്‍മിച്ചു നല്‍കി. ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1977 പൂര്‍വ വിദ്യാര്‍ത്ഥികളാണ് (ഓര്‍മ- 77) മനോഹരമായ കവാടം സ്‌കൂളിന് വേണ്ടി നിര്‍മിച്ചത്. മൂന്നുലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം മുന്‍ അധ്യാപിക എന്‍.പി വത്സല നിര്‍വഹിച്ചു. കവാടത്തിന്റെ താക്കോല്‍ മുന്‍ ചിത്രകലാ അധ്യാപകന്‍ കെ.എ ഗഫൂര്‍ കൈമാറി. ഓര്‍മ പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 

സെക്രട്ടറി പി.വി. അശോക് കുമാര്‍ സ്വാഗതം പറഞ്ഞു. ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ചന്ദ്രന്‍ നാലാം വാതുക്കല്‍, പ്രിന്‍സിപ്പല്‍ പി. മുരളീധരന്‍ നായര്‍, ഹെഡ്മാസ്റ്റര്‍ ടി.വി മധുസൂദനന്‍, സീനിയര്‍ അസി. കെ.വി അഷ്‌റഫ്, പി.ടി.എ പ്രസിഡണ്ട് വി.ആര്‍ ഗംഗാധരന്‍, മദര്‍ പി.ടി. എ പ്രസിഡണ്ട് രജിത അശോകന്‍, എസ്.എം.സി മെമ്പര്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ പ്രസംഗിച്ചു. തുടര്‍ന്ന് ഓര്‍മ- 1977 പൂര്‍വ വിദ്യാര്‍ത്ഥികളുടെ കുടുംബ സംഗമം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. 2017 ജനുവരിയിലെ ഓര്‍മ കൂട്ടായ്മ രൂപീകരിച്ചത്. 110 മെമ്പര്‍മാരാണ് കൂട്ടായ്മയിലുള്ളത്. സ്‌കൂള്‍ വികസന സെമിനാറിലാണ് പ്രവേശന കവാടം വാഗ്ദാനം ചെയ്തത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?