ഫോട്ടോ വിവാദം: മുഹമ്മദ് ഹാജിയെ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കി.

ഉപ്പള (www.evisionnews.co): യുവജനയാത്ര സമാപന ദിവസം തിരുവനന്തപുരത്ത് ശോഭാ സുരേന്ദ്രന്റെ ഉപവാസ പന്തല്‍ സന്ദര്‍ശിച്ച മംഗല്‍പാടി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ലീഗ് പ്രസിഡണ്ട് മുഹമ്മദ് ഹാജിയെ തല്‍സ്ഥാനത്ത് നിന്നും നീക്കിയതയായി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അറിയിച്ചു. വാര്‍ഡ് കമ്മിറ്റി വിളിച്ചുചേര്‍ത്ത അടിയന്തിര യോഗത്തിലെ തീരുമാനം പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു.

പുതിയ ആക്ടിംഗ് പ്രസിഡണ്ടായി സീനിയര്‍ വൈസ് പ്രസിഡണ്ട് യു.കെ ഇബ്രാഹിം ഹാജിയെ തെരഞ്ഞെടുത്തു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.എ മൂസ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ എം.ബി യൂസഫ്, ഗോള്‍ഡന്‍ മൂസ കുഞ്ഞി, അലി മാസ്റ്റര്‍, അബ്ബാസ് ഹാജി, യൂസഫ് ഫൈന്‍ ഗോള്‍ഡ്,അഷ്റഫ് സിറ്റിസണ്‍, അബ്ബാസ് ഹാജി, കെ.എഫ് ഇഖ്ബാല്‍ ഉപ്പള, ബി.എം ഇബ്രാഹിം, ഷാഫി പത്വാടി, മാഹിന്‍, ബി.എം മുസ്തഫ, നൗഷാദ് പത്വാടി, ബി.ഐ താഹിര്‍, റിയാസ് പച്ചിലംപാറ, മുസ്തഫ ഉപ്പള, എച്ച് ഇര്‍ഷാദ്, ലത്തീഫ്, സിദ്ദീഖ് പ്രസംഗിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?