ഭിന്നിച്ച് നില്‍ക്കരുതെന്ന് ആഹ്വാനം ചെയ്ത് മക്കയില്‍ അന്താരാഷ്ട്ര മുസ്ലിം ഐക്യസമ്മേളനം

ജിദ്ദ:(www.kvartha.com 16/12/2018) ഭിന്നിച്ച് നില്‍ക്കരുതെന്ന് ആഹ്വാനം ചെയ്ത് മക്കയില്‍ അന്താരാഷ്ട്ര മുസ്ലിം ഐക്യസമ്മേളനം. 127 രാജ്യങ്ങളില്‍ നിന്നുള്ള 1200 ഓളം പ്രതിനിധികള്‍ പെങ്കടുത്തു. മുസ്ലിം സമൂഹം അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഐക്യസമ്മേളനം ആഹ്വാനം ചെയ്തു.

രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളമത്തില്‍ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ സംബന്ധിച്ചു. മുസ്ലീം സമൂഹം ഇസ്ലാമിക മര്യാദകള്‍ മുറുകെ പിടിക്കണം. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോള്‍ സാഹോദര്യത്തോടെ പരിഹാരം കാണണം. മുസ്ലിംകളുടെ ഐക്യം മതത്തിന്റെ തേട്ടമാണ്. എല്ലാവരുടെയും ബാധ്യതയാണ്. അതില്‍ അലംഭാവം കാട്ടരുത്. അപ്പോള്‍ നാശവും ആക്രമവുമായിരിക്കും ഫലം. വ്യത്യസ്ത സമൂഹ വിഭാഗത്തിനിടയില്‍ സഹകരിച്ചും സഹവര്‍തിത്വത്തോടെയും ജീവിക്കണം.

News, Gulf, Conference, International Islamic unity conference in mecca

തീവ്രവാദം, ഭീകരത പോലുള്ള തെറ്റായ ചിന്താഗതികളെക്കുറിച്ച് ആളുകളെ, പ്രത്യേകിച്ച് യുവാക്കളെ ബോധവത്കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പക്ഷപാത പരമായ പ്രവര്‍ത്തനങ്ങളും നിലപാടുകളും ഒഴിവാക്കണം. പട്ടിണിയും രോഗവും വിപത്തുകളും നേരിടാന്‍ എല്ലാവരും സഹകരിച്ചു പ്രവര്‍ത്തിക്കണം. മുസ്ലിം വേള്‍ഡ് ലീഗിന് കീഴില്‍ അന്താരാഷ്ട്ര ഇസ്ലാമിക് യൂനിറ്റി ഫോറം രൂപവത്കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

തീവ്രവാദവും ഭീകരതയും നിര്‍മാര്‍ജനം ചെയ്യാന്‍ ശക്തമായ നിലപാടെടുത്ത രാജ്യമാണ് സൗദി അറേബ്യയെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. സൗദി അറേബ്യയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. ഇസ്ലാമിനും മനുഷ്യനും സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ചെയ്തു വരുന്ന സേവനങ്ങളും മാനുഷികമായ പ്രവര്‍ത്തനങ്ങളും സമ്മേളനം ചര്‍ച്ച ചെയ്തു. വിവിധ മുസ്ലിം രാജ്യങ്ങളിലെ മുഫ്തിമാര്‍, പണ്ഡിതര്‍, പ്രബോധകര്‍, ചിന്തകന്മാര്‍ തുടങ്ങിയവര്‍ പെങ്കടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gulf, Conference, International Islamic unity conference in mecca


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?