പാലായിലെ ജനവാസ കേന്ദ്രത്തില്‍ ടാര്‍ മിക്‌സിംങ് പ്ലാന്റ്, നാടെങ്ങും പ്രതിഷേധം

പാലാ: (www.kvartha.com 19.12.2018) കൊഴുവനാലില്‍ ജനവാസകേന്ദ്രത്തില്‍ ടാര്‍ മിക്‌സിംങ് യൂണിറ്റിന് അനുമതി നല്കിയതിനെതിരെ നാട്ടുകാരുടെ ജനകീയ പ്രക്ഷോഭം ശക്തമാക്കുന്നു. സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ സമ്മേളനം പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.ബിനു ഉദ്ഘാടനം ചെയ്തു. നാട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് ടൗണിന് സമീപം പതിനൊന്നാം വാര്‍ഡില്‍ തോക്കാട് ഭാഗത്ത് ടാര്‍ മികസിംങ് പ്ലാന്റ് ആരംഭിക്കുവാന്‍ പഞ്ചായത്ത് അധികൃതര്‍ അനുമതി നല്കിയത്.

കൊഴുവനാല്‍, അകലക്കുന്നം പഞ്ചായത്തുകളിലെ കാഞ്ഞിരമറ്റം, വാക്കപ്പുലം, തോടനാല്‍, ഇടമുള, കല്ലൂര്‍ക്കളം, നെല്ലിക്കുന്ന്, മൈങ്കണ്ടം, പൂവത്തിളപ്പ്, മാലയിരുത്തി എന്നീ പ്രദേശങ്ങളിലെ നൂറുകണക്കിനാളുകളുടെ സൈ്വര്യ ജീവിതം തകര്‍ക്കുന്നതിന് പ്ലാന്റിന്റെ പ്രവര്‍ത്തനം ഇടയാക്കുമെന്ന് സമ്മേളനത്തില്‍ പ്രസംഗിച്ചവര്‍ പറഞ്ഞു.

Action panel against tar-mixing unit at Pala Kozhuvanal, Protesters, News, Local-News, Inauguration, Natives, Allegation, Strike, Kerala.

പ്ലാന്റിന് സമീപത്ത് നൂറുകണക്കിന് വീടുകളുണ്ട്. പ്ലാന്റിന് ലൈസന്‍സ് നല്‍കിയ നടപടി പിന്‍വലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ആര്‍.ടി. മധുസൂദനന്‍, ആര്‍.വേണുഗോപാലന്‍, ജോസ് ടോം, രാജേഷ് കുമാര്‍, സിബി പുറ്റനാനി, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

കരൂര്‍ പഞ്ചായത്തിലെ അന്ത്യാളത്ത് പ്രവര്‍ത്തനമാരംഭിച്ച ടാര്‍ മിക്‌സിംങ് പ്ലാന്റ് അടച്ചുപൂട്ടുണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ കരൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങിയതോടെ ജനജീവീതം പ്രതിസന്ധിയിലായെന്ന് നാട്ടുകാര്‍ ആരോപിച്ചു.

പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. പ്ലാന്റിന് പഞ്ചായത്തിന്റെ അനുമതി നേടിയെടുക്കുവാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. പഞ്ചായത്ത് ഭരണസമതി നീതിപാലിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സമരം സാജു അലക്‌സ് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ലിന്റന്‍ ജോസഫ്, ഡൊമിനിക്ക് തോമസ്, ബില്‍ബി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Action panel against tar-mixing unit at Pala Kozhuvanal, Protesters, News, Local-News, Inauguration, Natives, Allegation, Strike, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?