ട്രെയിനില്‍ കുഞ്ഞ് മരിക്കാനിടയായ സംഭവം: ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം പ്രതിഷേധ ധര്‍ണ നടത്തി
കാസര്‍കോട് (www.evisionnews.co): റെയില്‍വെ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം കുഞ്ഞ് ട്രെയിനില്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കാസര്‍കോട് ജില്ലാ കമ്മിറ്റി കാസര്‍കോട് റെയില്‍വെ സ്റ്റേഷന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് സി.കെ നാസര്‍ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് റെയില്‍വേ വകുപ്പ് മന്ത്രി, വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന കമ്മിറ്റി പരാതിയും നിവേദനവും സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ പൂവടുക്ക അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുനില്‍ മളിക്കാല്‍, ജില്ലാ ഭാരവാഹികളായ ഖാലിദ് പൊവ്വല്‍, മനു മാത്യു, ബന്തടുക്ക സംസാരിച്ചു. ജില്ലാ ട്രഷറര്‍ ജയപ്രസാദ് ബേഡകം സ്വാഗതവും റമീസ് തെക്കില്‍ നന്ദിയും പറഞ്ഞു.
Powered by Info News For You

Comments
Post a Comment