ദേശീയ പാതകള്‍,തീവണ്ടികള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച; അന്തര്‍ സംസ്ഥാന കൊള്ളസംഘം പിടിയില്‍
വാളയാര്‍:(www.kvartha.com 02/12/2018) ബാംഗ്ലൂര്‍ കൊച്ചിന്‍ ദേശീയ പാത, ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് വരുന്ന തീവണ്ടികള്‍ എന്നിവ കേന്ദ്രീകരിച്ച് സ്വര്‍ണ്ണ വ്യാപാരികള്‍, കുഴല്‍പ്പണം കടത്തുകാര്‍ എന്നിവരെ പോലീസാണെന്ന് ചമഞ്ഞ് ബസ്സില്‍ നിന്നും, ട്രൈയിനില്‍ നിന്നും ഇറക്കി സ്വകാര്യ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോയി മുതലുകള്‍ കൊള്ളയടിക്കുന്ന വന്‍ സംഘത്തിലെ നാലുപേരെയാണ് വാളയാര്‍ എസ്.ഐ എസ്. അന്‍ഷാദും ജില്ലാ ക്രൈം സ്‌ക്വാഡും ചേര്‍ന്ന് വാളയാര്‍ കോയമ്പത്തൂര്‍ ദേശീയപാതയില്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും സാഹസികമായി പിടികൂടിയത്. പാലക്കാട്, കിണാശ്ശേരി, തണ്ണിശ്ശേരി, വാടപറമ്പ് വീട്ടില്‍ സുജീഷ് എന്ന സ്പിരിറ്റ് സുജി (29), ആലത്തൂര്‍, ഇരട്ടക്കുളം, നൊച്ചിപ്പറമ്പില്‍ വീട്ടില്‍ സുരേന്ദ്രന്‍ എന്ന മാമ (40), കോങ്ങാട്, കുണ്ടലശ്ശേരി, പാലേങ്ങാട്ട് പറമ്പില്‍ വീട്ടില്‍ സുലൈമാന്‍ എന്ന കാക്കി സുലി (49), കല്ലടിക്കോട് , കരിമ്പ, കമ്പിയില്‍ വീട്ടില്‍ ബിജു എന്ന കമ്പി ബിജു (37) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ആഗസ്റ്റ് മാസം 29ന് വാളയാര്‍ അതിര്‍ത്തിയില്‍ രാത്രി 12 മണിക്ക് ചെന്നെയിലേക്ക് പോകുന്ന കല്ലട ബസ്സിനെ രണ്ട് കാറുകളിലെത്തിയ 7 അംഗ സംഘം തടഞ്ഞു നിര്‍ത്തുകയും പോലീസിസാണെന്ന് പറഞ്ഞ് തൃശൂര്‍ സ്വദേശിയായ ജോണ്‍സണ്‍ എന്നയാളെ ബസ്സില്‍ നിന്നും പിടിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോവുകയും അയാളുടെ പക്കലുണ്ടായിരുന്ന ഒന്നേ കാല്‍ കിലോ സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിച്ച ശേഷം ദേശീയ പാതയില്‍ ഇറക്കി വിടുകയുമായിരുന്നു. തൃശൂര്‍, കുട്ടനെല്ലൂര്‍ സ്വദേശിയായ സ്വര്‍ണ്ണാഭരണ വ്യാപാരിയുടെ സ്വര്‍ണ്ണമാണ് കൊള്ളയടിച്ചത്. ചെന്നൈ, കാഞ്ചി പുരത്തിലുള്ള ജ്വല്ലറിയിലേക്കുള്ള സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ന്നത്. ശേഷം വാളയാര്‍ പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്യുകയും, പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാറിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ്സ് അന്വേഷിച്ചുവരവെയാണ് കാറിലെത്തിയ നാല്‍വര്‍ സംഘം വലയിലായത്.
പ്രതികള്‍ സഞ്ചരിച്ച കാറില്‍ നിന്ന് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ പോലീസ് കണ്ടെത്തി. പ്രതികളെ പോലീസ് സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതില്‍ ആഗസ്റ്റില്‍ നടന്നടക്കം നിരവധി കവര്‍ച്ചാ കേസ്സുകള്‍ക്ക് തുമ്പായി. ബാക്കി പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്, നടപടിക്രമങ്ങള്‍ക്കു ശേഷം പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.പാലക്കാട് ഡി.വൈ.എസ്.പി ജി.ഡി വിജയകുമാര്‍, നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. ഷംസുദ്ദീന്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ വാളയാര്‍ എസ്.ഐ എസ്. അന്‍ഷാദ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐ മധുസൂദനന്‍ , എസ് സി പി ഒ എസ്. ഷാജഹാന്‍, ജില്ലാ െ്രെകം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. എസ്. ജലീല്‍, വി. ജയകുമാര്‍, സി.എസ്.സാജിദ്, ആര്‍. കിഷോര്‍, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, എസ്. എന്‍. ഷനോസ്, ആര്‍. രാജീദ്, എസ്.ഷമീര്‍ സൈബര്‍സെല്‍ ഉദ്യോഗസ്ഥന്‍ ഗോവിന്ദനുണ്ണി എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Police, Arrest, Accused, Theft, Investigates,Theft, accused arrest

Powered by Info News For You

Comments
Post a Comment