അറസ്റ്റിലായ എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനത്തെ കാസര്‍കോട് ജില്ലാ കോടതിയില്‍ ഹാജരാക്കി

കൊച്ചി: (www.kasargodvartha.com 15.12.2018) ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനത്തെ പോലീസ് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. കാസര്‍കോട് എസ് എം എസ് ഡി വൈ എസ് പിയുടെ ചുമതല വഹിക്കുന്ന ജില്ലാ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി എം പ്രദീപ് കുമാര്‍ ആണ് ശനിയാഴ്ച ഉച്ചയോടെ സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റു ചെയ്തത്. സന്തോഷ് ഏച്ചിക്കാനത്തിനെതിരെ എസ് സി- എസ് ടി ആക്ട് അനുസരിച്ചാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതെന്ന് ഡി വൈ എസ് പി പ്രദീപ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കോഴിക്കോട്ട് നടത്തിയ ഒരു ചടങ്ങില്‍ സംസാരിക്കവെ സന്തോഷ് ഏച്ചിക്കാനം ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയതിന് പട്ടിക ജാതി വിഭാഗത്തില്‍പെട്ട ബാലകൃഷ്ണന്‍ എന്നയാള്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മുന്‍കൂര്‍ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

ജാമ്യം നല്‍കുന്ന കാര്യത്തില്‍ കീഴ് കോടതിക്ക് തീരുമാനം കൈകൊള്ളാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, case, Investigation, Arrested Santhosh Echikkanam produced before court
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?