ഉറക്കത്തിനിടെ ജനല്‍ കമ്പി വളച്ച് മാല മോഷ്ടിച്ച കള്ളനെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് മോഷണ മുതല്‍ കൈക്കലാക്കി; തിരികെ വരുന്നതിനിടെ മോഷ്ടാവിന്റെ മൊബൈല്‍ ഫോണും അടിച്ചുമാറ്റി; ഒടുവില്‍ കള്ളനെ സിനിമാ സ്‌റ്റൈലില്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പിച്ച് വീട്ടമ്മ
പത്തനംതിട്ട: (www.kvartha.com 13.12.2018) ഉറക്കത്തിനിടെ ജനല്‍ കമ്പി വളച്ച് മാല മോഷ്ടിച്ച കള്ളനെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് മോഷണ മുതല്‍ കൈക്കലാക്കി വീട്ടമ്മ. സ്‌കൂട്ടറില്‍ അര കിലോമീറ്റര്‍ പിന്തുടര്‍ന്നാണ് ഇവര്‍ കള്ളനെ പിടികൂടിയത്. തുടര്‍ന്ന് നന്നായി പെരുമാറി മോഷണ മുതല്‍ കള്ളന്റെ കൈയ്യില്‍ നിന്നും തിരികെ വാങ്ങുകയും ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ റാന്നിയിലാണ് സംഭവം.
എന്നാല്‍ ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തുന്നതിനിടെ കള്ളന്‍ ഓടി രക്ഷപ്പെട്ടു. ഓട്ടത്തിനിടെ കള്ളന്റെ മൊബൈല്‍ ഫോണ്‍ വീട്ടമ്മ കൈക്കലാക്കി. പിന്നീട് രാവിലെ അഞ്ചുമണിയോടെ മൊബൈല്‍ ഫോണ്‍ തപ്പി വീട്ടമ്മയുമായി പിടിവലി ഉണ്ടായ സ്ഥലത്തു പരിശോധിക്കാനെത്തിയ കള്ളനെ പ്രഭാതനടത്തത്തിന് ഇറങ്ങിയ നാട്ടുകാരന്‍ സംശയം തോന്നി പിടിച്ചുനിര്‍ത്തി. സംഭവം അറിഞ്ഞെത്തിയ വീട്ടമ്മ കള്ളനെ 'കൈകാര്യം' ചെയ്ത് പോലീസില്‍ ഏല്‍പിക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Housewife caught a thief , Pathanamthitta, Local-News, News, Police, Robbery, Natives, Humor, Kerala.
Keywords: Housewife caught a thief , Pathanamthitta, Local-News, News, Police, Robbery, Natives, Humor, Kerala.
Powered by Info News For You

Comments
Post a Comment