സിസ്റ്റര്‍ അമലയുടെ കൊലപാതകം; സതീഷ് ബാബു കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വ്യാഴാഴ്ച വിധിക്കും
കോട്ടയം: (www.kvartha.com 19.12.2018) സിസ്റ്റര്‍ അമലയുടെ കൊലപാതകത്തില്‍ സതീഷ് ബാബു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും. പാല കാര്‍മലീത്ത മഠാംഗമായിരുന്ന സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പാലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ കമനീഷ് ആണ് കാസര്‍കോട് സ്വദേശിയായ സതീഷ് ബാബുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
സതീഷ് ബാബു ഇപ്പോള്‍ മറ്റൊരു കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷയനുഭവിക്കുകയാണ്. തെളിവുകളുടെയും പ്രമാണങ്ങളുടെയും തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോര്‍ജ്ജ് ബോബന്‍ കോടതിയില്‍ വാദിച്ചത്.
87 പ്രമാണങ്ങളും 20 തൊണ്ടിമുതലുകളും പരിശോധിച്ച കോടതി 65 സാക്ഷികളെ വിസ്തരിച്ചു. വിശദമായ വാദം കേള്‍ക്കലിന് ശേഷം കൊലപാതകം, ഭവനഭേദനം, ബലാത്സംഘം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. മോഷണം, അതിക്രമിച്ച് കടക്കല്‍ എന്നീ വകുപ്പുകള്‍ ഒഴിവാക്കി.
അതേസമയം, എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് പ്രോസിക്യൂഷന്റെ പല വാദങ്ങളും കെട്ടിച്ചമച്ചതാണെന്ന് പ്രതി കോടതില്‍ വാദിച്ചു. എന്നാല്‍ പ്രതിയുടെ പുതിയ ആരോപണങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോര്‍ജ്ജ് ബോബന്‍ പറഞ്ഞു.
പാല കാര്‍മലീത്ത മഠാംഗമായിരുന്ന സിസ്റ്റര്‍ അമലയെ 2015 സെപ്റ്റംബര്‍ 17ന് പുലര്‍ച്ചെയാണ് കോണ്‍വെന്റിലെ മൂന്നാം നിലയില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാല ഡിവൈഎഫ്പി സുനീഷ് ബാബു, സിഐ ബാബു സെബാസ്റ്റ്യന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. 2015ല്‍ ഭരണങ്ങാനത്തെ അസിസി ഭവനില്‍ മോഷണം നടത്തിയതിന് സതീഷ് ബാബുവിനെ പാലാ കോടതി ആറു വര്‍ഷത്തെ തടവിന് നേരത്തെ ശിക്ഷിച്ചിരുന്നു.
Keywords: Kerala, Kottayam, News, Murder, Court, Crime, Sister Amala murder case: Satheesh Babu as guilty

Powered by Info News For You
Comments
Post a Comment