പാത ഇരട്ടിപ്പിക്കലിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ ട്രെയിനുകള്‍ റദ്ദാക്കി; ചെങ്ങന്നൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ വലഞ്ഞു

ചെങ്ങന്നൂര്‍: (www.kvartha.com 13.12.2018) പാത ഇരട്ടിപ്പിക്കലിന്റെ പേരില്‍ റെയില്‍വേ എട്ട് ട്രെയിനുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കി. പത്തു ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. രണ്ട് പാസ്സഞ്ചര്‍ ട്രെയിനുകള്‍ ഭാഗീകമായി നിര്‍ത്തി. ഇതോടെ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ യാത്രയ്‌ക്കെത്തിയ ശബരിമല തീര്‍ത്ഥാടകര്‍ ഉള്‍പ്പടെയുളള യാത്രക്കാര്‍ ട്രെയിന്‍ കിട്ടാതെ വലഞ്ഞു.

ചങ്ങനാശ്ശേരി മുതല്‍ ചിങ്ങവനം വരെയുളള ഭാഗത്ത് പാത ഇരട്ടിപ്പിക്കല്‍ പണി നടക്കുന്നതിനാലാണ് ട്രെയിന്‍ ഗതാഗതം പൂര്‍ണമായോ ഭാഗീകമായോ നിര്‍ത്തേണ്ട സാഹചര്യം ഉണ്ടായതെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.

Railways have canceled trains, News, Train, Railway, Passengers, Protesters, Alappuzha, Sabarimala Temple, Vehicles, Kerala.

എന്നാല്‍ മാസങ്ങള്‍ക്കു മുന്‍പേ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രചെയ്യാനെത്തുന്നവര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തുമ്പോള്‍ മാത്രമാണ് ട്രെയിനുകള്‍ റദ്ദാക്കിയ വിവരം അറിയുന്നത്. ഇതോടെ ഇവര്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ച് കായംകുളത്ത് എത്തി ആലപ്പുഴ വഴിയാണ് യാത്ര ചെയ്യേണ്ടി വരുന്നത്.

അന്യ സംസ്ഥാനങ്ങളില്‍ നിന്നും ചെങ്ങന്നൂരിലേക്ക് ടിക്കറ്റ് എടുത്ത അയ്യപ്പ ഭക്തര്‍ ഉള്‍പ്പടെയുളള യാത്രക്കാരേയും റെയില്‍വേ അധികൃതര്‍ കായംകുളത്താണ് എത്തിക്കുന്നത്.
ഇതോടെ തീര്‍ത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരുടെ സമയക്രമം തെറ്റുകയും അധികമായി പണം ചെലവഴിക്കേണ്ടി വരുകയും ചെയ്യുന്നു. ബുധനാഴ്ച രാവിലെ മുതലാണ് ട്രെയിന്‍ സര്‍വീസുകളില്‍ റെയില്‍വേ മാറ്റം വരുത്തിയത്.

ഇതറിയാതെ തീര്‍ത്ഥാടനം കഴിഞ്ഞ് മടക്കയാത്രക്കെത്തിയ അയ്യപ്പഭക്തര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് ട്രെയിന്‍ ഇല്ലെന്ന വിവരം അറിഞ്ഞത്. ഇവരോട് 25കിലോമീറ്റര്‍ അകലെ കായംകുളത്തെത്തി മടക്കയാത്ര നടത്താനാണ് റെയില്‍വേയുടെ നിര്‍ദേശം. റെയില്‍വേ മുന്നറിയിപ്പില്ലാതെ നടത്തിയ മാറ്റത്തിന് അവര്‍ തന്നെ പരിഹാരം കണ്ടെത്തുന്നതിനോ അയ്യപ്പ ഭക്തരെ വാഹനങ്ങളില്‍ കായംകുളത്ത് എത്തിക്കുന്നതിനോ സംവിധാനം ഒരുക്കാതിരുന്നതില്‍ ഭക്തര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്രതിഷേധിച്ചു.

വഴിതിരിച്ചുവിട്ട ട്രെയിനുകള്‍: 17229 തിരുവനന്തപുരം ഹൈദ്രാബാദ്, 12626 ന്യൂഡല്‍ഹി തിരുവനന്തപുരം, 16650 നാഗര്‍കോവില്‍ ലോകമാന്യതിലക്, 12202 കൊച്ചുവേളി ലോകമാന്യതിലക്, 22659 കൊച്ചുവേളി ഡെറാഡൂണ്‍, 16526 ബംഗളൂരു കന്യാകുമാരി, 12081കണ്ണൂര്‍ തിരുവനന്തപുരം, 22654 നാഗര്‍കോവില്‍ തിരുവനന്തപുരം, 22660 ഡെറാഡൂണ്‍ കൊച്ചുവേളി, 18567 വിശാഖപട്ടണം കൊല്ലം. എറണാകുളം കൊല്ലം റൂട്ടിലെ ഭൂരിഭാഗം പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Railways have canceled trains, News, Train, Railway, Passengers, Protesters, Alappuzha, Sabarimala Temple, Vehicles, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?