മരുന്നു വാങ്ങാനും പരിചരിക്കാനും ശമ്പളം തികയുന്നില്ല; രോഗിയായ മാതാവിനെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍
മുംബൈ: (www.kvartha.com 02.12.2018) മരുന്നു വാങ്ങാനും പരിചരിക്കാനും ശമ്പളം തികയുന്നില്ലെന്ന കാരണം പറഞ്ഞ് രോഗിയായ മാതാവിനെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. യോഗേഷ് ഷേണായി (52) ആണ് അമ്മ ലളിത ഷേണായിയെ (80) ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മുംബൈയിലെ ദഹിസാറില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ്
ക്രൂരമായ കൊലപാതകം നടന്നത്. നട്ടെല്ലിന് ഗുരുതരമായ രോഗം ബാധിച്ച് കിടപ്പിലായിരുന്നു ലളിത.
കുറഞ്ഞ ശമ്പളത്തിന് മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു യോഗേഷ്. ഭാര്യയുമായി പിരിഞ്ഞ ഇയാള്‍ വര്‍ഷങ്ങളായി അമ്മയോടൊപ്പമാണ് താമസിക്കുന്നത്. ഇയാളുടെ അച്ഛനും മൂത്ത സഹോദരനും നേരത്തെ മരിച്ചുപോയിരുന്നു. രോഗിയായ അമ്മയെ പരിചരിക്കാനും മരുന്ന് വാങ്ങാനും യോഗേഷിന്റെ ശമ്പളം തികയുമായിരുന്നില്ല. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് സമീപവാസികള്‍ പോലീസിന് മൊഴി നല്‍കി.
മാതാവിനെ എങ്ങനെയും കൊലപ്പെടുത്തുക എന്ന ചിന്തയിലായിരുന്നു യോഗേഷ്. സംഭവ ദിവസം യോഗേഷ് അമ്മയ്ക്ക് ഭക്ഷണത്തില്‍ അമിതമായി ഉറക്ക ഗുളികകള്‍ കലര്‍ത്തി നല്‍കി. എന്നാല്‍ അതുകൊണ്ടൊന്നും മരണം നടന്നില്ല. മാതാവ് ഉണര്‍ന്നതോടെ തലയിണ ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍ ഈ ശ്രമവും പരാജയപ്പെട്ടു. ഇതോടെ രോഷാകുലനായ യോഗേഷ് ഷേണായി കത്തി ഉപയോഗിച്ച് അമ്മയുടെ കഴുത്ത് അറുക്കുകയായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് ലളിതയുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ ഉണര്‍ന്നെങ്കിലും ആരും സംഭവ സ്ഥലത്തേക്ക് ചെല്ലാന്‍ കൂട്ടാക്കിയില്ല. പിറ്റേദിവസം അയല്‍ക്കാര്‍ ചെന്ന് നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ലളിതയയെ ആണ് കണ്ടത്. ഉടന്‍ തന്നെ അയല്‍വാസികളില്‍ ഒരാള്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് ലളിതയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹത്തിന് സമീപത്ത് ഇരിക്കുകയായിരുന്ന യോഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mumbai man slits mother’s throat, sits next to her body for over 7 hours, Mumbai, News, Local-News, Murder 3, Crime, Criminal Case, Police, Arrested, National.

Powered by Info News For You

Comments
Post a Comment